2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ഏഷ്യാനെറ്റ്‌ മുതലാളി കന്നഡ പ്രഭയില്‍ ആധിപത്യം നേടുന്നു

കര്‍ണാടകത്തിലെ നാലാം സ്ഥാനത്ത് നില്‍കുന്ന 'കന്നഡ പ്രഭ' പത്രത്തില്‍ ഏഷ്യാനെറ്റ്‌ മുതലാളിയും  കര്‍ണാടകത്തില്‍ നിന്നും ബി ജെ പി വിജയിപ്പിച്ചു  കയറ്റിയ രാജ്യ സഭ അംഗവുമാക്കിയ രാജീവ് ചന്ദ്രശേഖര്‍ തന്റെ  ഓഹരി വിഹിതം കൂടി കൊണ്ട് വരുന്നതായി 'ചുര്‍ മൂര്‍' റിപ്പോര്‍ട്ട്‌ ചെയ്യുന്നു.  ചെറിയൊരു  ഓഹരി എടുത്തു കയറി പറ്റിയ ഏഷ്യാനെറ്റ്‌ മുതലാളിയുടെ  ജുപിടര്‍ ഗ്രൂപ്പ്‌ ഇപ്പോള്‍ 48 ശതമാനം 'കന്നഡ പ്രഭ' ഓഹരി കയാളുന്നുവേന്നും അത്  ജൂണ്‍ മാസത്തോടെ  76  ശതമാനം ആകുമെന്നും റിപ്പോര്‍ട്ട്‌. 

ടി പി ജി നമ്പ്യാര്‍ എന്ന ബി പി എല്‍ ഫോണ്‍ സ്ഥാപകന്റെ മകള്‍  അഞ്ജു നമ്പ്യാരെ വിവാഹം കഴിച്ച  രാജീവ് ചന്ദ്രശേഖര്‍, പിന്നീട്  നമ്പ്യാരെ  നിയമ കുരുക്കില്‍  ഒതുക്കി ബി പി എല്‍ പിടിച്ചെടുത്ത പാരമ്പര്യമുള്ള ആളാണ്‌. 

രത്തന്‍ ടാറ്റ എന്ന പാഴ്സിക്ക്  2 ജി അനുമതി കിട്ടിയതില്‍ രാജീവ് ചന്ദ്രശേഖര്‍ ഉടമസ്ഥനായ ജുപിടെര്‍ ഗ്രൂപിന് കലി കയറിയിരിക്കുന്നു. ഇപ്പോള്‍ പ്രമാദമായ 2 ജി സ്പെക്ട്രം അഴിമതി വാര്‍ത്ത മാധ്യമങ്ങളില്‍  ബി ജെ പി ക്ക് വേണ്ടി ഉയര്‍ത്തി കൊണ്ട് വന്ന രാജീവ് ചന്ദ്രശേഖര്‍ യഥാര്‍ത്ഥത്തില്‍ അയാളുടെ ബിസിനസ്‌ താല്പര്യങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന ഒരു സവര്‍ണ ചാണക്യന്‍ ആണ്. അതിനു പറ്റിയ പാര്‍ടി ആയി അയാള്‍ ബി ജെ പി യെ കണ്ടു.  ബി ജെ പി പാര്‍ടിയുടെ അടുത്ത പത്തു വര്‍ഷത്തെ നയ പരിപാടികള്‍ നടത്താന്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടെയാണ്  രാജീവ് ചന്ദ്രശേഖര്‍.


മനോജ്‌ കുമാര്‍ സന്താലിയ എന്ന മറ്റൊരു സംഘ അനുകൂല വ്യവസായിയുടെ കീഴിലുള്ള ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഗ്രൂപ്പിന്റെ ഭാഗമാണ് കന്നഡ പ്രഭ. കര്‍ണാടകത്തിലെ നിരവധി വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായ വാര്‍ത്തകള്‍ ഈ പത്രത്തിലൂടെ സംഘ പരിവാരം നിര്‍മിക്കുന്നതാണ്.  കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി  കേന്ദ്ര മന്ത്രിയായിരുന്ന  അനന്ത് കുമാറിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ആയി പ്രവര്‍ത്തിച്ച  വിശ്വേശ്വര്‍ ഭട്ട്  എന്ന ആര്‍ എസ് എസ് അനുകൂലി  കന്നഡ പ്രഭയുടെ പുതിയ എഡിറ്റര്‍ ആയി ചുമതല എടുത്തു കഴിഞ്ഞു.  വിജയ്‌ കര്‍ണാടക എന്ന മറ്റൊരു പത്രത്തിലായിരുന്നു  വിശ്വേശ്വര്‍ ഭട്ട്  2008 വരെ ജോലി ചെയ്തിരുന്നത്.

കൂടുതല്‍ വാര്‍ത്ത ഇവിടെ കാണാം

1 അഭിപ്രായം:

  1. ഏഷ്യാനെറ്റ് ബിജെപിക്ക് നല്‍കിയത് 10 കോടി ; കോണ്‍ഗ്രസിന് രണ്ടരക്കോടി
    ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2009-10 സാമ്പത്തികവര്‍ഷത്തില്‍ ഏഷ്യാനെറ്റ് ബിജെപിക്ക് പത്തുകോടി രൂപയും കോണ്‍ഗ്രസിന് രണ്ടരക്കോടിയും സംഭാവന നല്‍കി. ഇരു പാര്‍ടികള്‍ക്കും കോടികള്‍ സമ്മാനിക്കുന്ന വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഏഷ്യാനെറ്റ് മുന്‍നിരയില്‍ . ഏഷ്യാനെറ്റ് ടിവിയുടെ തലവന്‍ രാജീവ് ചന്ദ്രശേഖരന്‍ ബിജെപി പിന്തുണയോടെ കര്‍ണാടകത്തില്‍നിന്ന് രാജ്യസഭയില്‍ എത്തിയിരുന്നു. ഇതിന്റെ നന്ദിസൂചകമായാണ് വന്‍തുക നല്‍കിയത്. കണക്കില്‍പ്പെടുത്തിയ തുക മാത്രമാണിത്. ബിജെപിയുടെ വീക്ഷണരേഖ തയ്യാറാക്കി നല്‍കിയതും ഏഷ്യാനെറ്റ് തലവനാണ്. വിവരാവകാശപ്രകാരം ഡല്‍ഹി ആസ്ഥാനമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോം എന്ന സന്നദ്ധസംഘടന ശേഖരിച്ച കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്.

    കോണ്‍ഗ്രസും ബിജെപിയും കോടികള്‍ കൈപ്പറ്റിയപ്പോള്‍ ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണ് വന്‍കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സംഭാവന നിരസിച്ചത്. കണക്കില്‍ ഉള്‍പ്പെടുത്തിയ നിയമാനുസൃതസംഭാവന പരിഗണിച്ചാല്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് ഏറ്റവുമധികം പണം നല്‍കിയത് ബിര്‍ലയാണ്. 2009-10 വര്‍ഷത്തില്‍ 30.6 കോടി രൂപ ബിര്‍ല കോണ്‍ഗ്രസിനും ബിജെപിക്കുമായി നല്‍കി. ബിജെപിക്ക് 16.6 കോടിയും കോണ്‍ഗ്രസിന് 13.95 കോടിയും കിട്ടി. ടാറ്റ ഗ്രൂപ്പ് കോണ്‍ഗ്രസിന് 5.64 കോടിയും ബിജെപിക്ക് 4.14 കോടിയും നല്‍കി. ലാര്‍സന്‍ ആന്‍ഡ് ടുബ്രോ കോണ്‍ഗ്രസിന് 2.25 കോടി നല്‍കി. വേദാന്ത ഗ്രൂപ്പ് ബിജെപിക്ക് 3.5 കോടി നല്‍കി. ഐടിസി ലിമിറ്റഡ്, സ്റ്റെര്‍ലിങ്, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍സ് തുടങ്ങിയ കമ്പനികളും വന്‍തുക നല്‍കി. 2009-10 ല്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍നിന്ന് ബിജെപിക്ക് 84 കോടി രൂപ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 82കോടി രൂപ ലഭിച്ചു. നിയമാനുസൃതമായ കണക്കുമാത്രമാണിത്. ഇടതുപക്ഷ പാര്‍ടികള്‍ മാത്രമാണ് സംഭാവന വാങ്ങാത്തതെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഇലക്ടറല്‍ ട്രസ്റ്റ് ട്രസ്റ്റിയായ ദിനേശ് വ്യാസ് പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ