2011, ഡിസംബർ 4, ഞായറാഴ്‌ച

മാധ്യമ പ്രവര്‍ത്തക മുഖം മൂടികള്‍'സംഘ പരിവാര ഭീകരത', ഇന്നാട്ടിലെ  ചാനലുകളില്‍ 'ദേശ സ്നേഹ'മായി പ്രകീര്തിക്കപെടാന്‍ എന്താണ് കാരണം?


അത് അറിയണമെങ്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ വ്യക്തി ജീവിതം കൂടെ അന്വേഷിക്കണം.  ദില്ലിയിലെ പല കേമന്‍ സംഘ പരിവാര ഭീകരരുമായി  ചേര്‍ന്ന് ശ്രീരാമ സേന എന്ന ഫാസിസ്റ്റ് സംഘത്തെ നിര്‍മിച്ചു നടത്തി കൊണ്ട് പോകുന്നവരില്‍, ഒരു ഫെയ്സ് ബുക്ക്‌ മല്ലു ആയ 'മാധ്യമ സന്യാസി' കൂടെ ഉണ്ടെന്നു ദില്ലി പോലിസ് കണ്ടെത്തിയിരിക്കുന്നു.


'രാഹുല്‍  ഈശ്വര്‍' എന്ന  സോഫ്റ്റ്‌ മുഖം മൂടിയണിഞ്ഞ  കേരളത്തിലെ ഈ  ഹിന്ദു തീവ്രവാദി  കല്യാണം കഴിച്ചത്  'സുര്യ ടിവി' എന്ന പരിപ്പുവട ചാനലില്‍ വളിപ്പ് അടിച്ചു പാട്ട് കേള്പിച്ചിരുന്ന  ഒരു അവതാരികയെ ആണ്.  വിപ്ലവ ചാനലില്‍ കൂടെയാണ്  ഈ സുശീല ഇപ്പോള്‍ മലയാളികളെ വാചകമടിച്ചു സുഖിപ്പിക്കുന്നത് എന്നത് വേറെ കഥ.  അവതാരികയെ വിവാഹം കഴിക്കുന്നത്‌ അടക്കം, മാധ്യമങ്ങളില്‍  മുഖം കാണിക്കാന്‍ സംഘ പരിവാരികള്‍ക്ക്  എന്തെല്ലാം കുറുക്കുവഴികള്‍ !  

എന്നാല്‍ കേരളത്തിലെ ടി വി ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്ന 'രാഹുല്‍ ഈശ്വര്‍' എന്ന ഈ സുന്ദരന്‍ ബാല ഭാസ്കരന്‍  ചില്ലറക്കാരന്‍ അല്ലെന്ന്നു ദില്ലി പോലിസ് കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ഫാസിസ്റ്റ് തീവ്രരുമായി ആണ് 'രാഹുല്‍ ഈശ്വര്‍'  എന്ന ചോട്ടാ തന്ത്രിക്കു ബന്ധം.  പക്ഷെ കേരള പോലിസ്, മുഖ്യ മലയാള മാധ്യമങ്ങള്‍  എന്നിവ വാര്‍ത്ത അറിഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയെ പോലെ നല്ല ഒരു യുവാവ് ആണ് 'രാഹുല്‍ ഈശ്വര്‍' എന്നാണു പലരുടെയും വിചാരം.


സംഘ പരിവാര തീവ്രവാദികള്‍ ഇപ്പോള്‍ പേരില്‍ പോലും ദ്രാവിഡ നാമം മാറ്റുന്നുണ്ട്.  ശബരിമല തന്ത്രി കണ്ടര് മഹേശ്വരരുടെ  മകളുടെ മകന്‍  രാഹുലന്‍ എന്ന  പൂച്ച സന്യാസി, 'രാഹുല്‍ ഈശ്വര്‍' എന്ന ആര്യ നാമം സ്വീകരിച്ചു ദീക്ഷയുമായി ദില്ലി വാസം തുടങ്ങിയത് ദേശീയ ഹിന്ദു ഭീകരവാദ സേനകളില്‍ ആളാകാന്‍ ആയിരിക്കണം.

ആര്യ നാമങ്ങള്‍ പലപ്പോഴും അവസാനിക്കുന്നത് 'ര്‍'. പക്ഷെ ദ്രാവിഡ നാമങ്ങള്‍ 'ന്‍'. ദേശീയ സാഹിത്യത്തില്‍ അറിയപ്പെടാനായി "സുകുമാര്‍ അഴീകോട് " എന്ന് പേര് മാറ്റിയ ഒരു 'സുകുമാരന്‍' നമ്മുടെ ഇടയില്‍ ജീവിക്കുന്നുണ്ട് താനും.


അത് പറയുമ്പോള്‍ മറ്റൊരു കാര്യം കൂടെ ഓര്മ വരുന്നു. "പങ്കജാക്ഷന്‍ മകന്‍ ബിജുമോന്‍" എന്ന ഒരു മാധ്യമ പ്രവര്‍ത്തകനെ മലയാളികള്‍ അറിയില്ല. എന്നാല്‍ "ബിജു പങ്കജ് " എന്ന താളമുള്ള നാമവുമായി ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന ഒരുത്തനെ നമ്മില്‍ പലരും അറിയും. സംശയിക്കേണ്ട. ഇത് രണ്ടും ഒരാള് താന്‍.  അങ്ങിനെ "ബിജു പങ്കജ് " എന്ന പങ്കജാക്ഷന്‍ മകന്‍ ബിജുമോന്‍, ചുണ്ട് തുറക്കാതെ കടിച്ചു പിടിച്ചു മലയാളം പറഞ്ഞു ദേശ സ്നേഹ വാര്‍ത്ത കൊണ്ട്  നമ്മെ കോരി തരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. യെദിയൂരപ്പയെ പുണ്യവാളന്‍ ആക്കാനും മഅദനിയെ ഭീകരന്‍ ആക്കാനും ഇയാള്‍ ബാംഗ്ലൂരില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യാറുണ്ട്. അദ്ദേഹം പ്രധാനമായും റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ ഭീകരവാദ തീവ്രവാദവുമായി ബന്ധപ്പെട്ടാകുന്നത് എന്ത് കൊണ്ടായിരിക്കും?


സന്ഘപരിവാര്വുമായി ബന്ധമില്ലാത്ത എത്ര പേര്‍ മാധ്യമ പ്രവര്‍ത്തകരായി ഇന്നാട്ടില്‍ ഉണ്ട്? എല്ലാ മാധ്യമ പ്രവര്‍ത്തകരും സംഘ പരിവാരികള്‍ അല്ല. എന്നാല്‍ എല്ലാ സംഘ പരിവാരികളും മാധ്യമ പ്രവര്‍ത്തകര്‍ ആണ്.

ഇന്ത്യ വിഷനിലെ  ജയ ശങ്കരന്‍ എന്ന 'ജയശങ്കര്‍'  വക്കീലിന് താടി വടിക്കാന്‍ ഒരു ബ്ലേഡ് സംഭാവന ആയി അയച്ചാല്‍ ഞാനും ഒരു  ഭീകരന്‍ ആയി മാറുമോ എന്നൊരു ശങ്ക. അദ്ദേഹം നല്ല ഒരു 'സനാതന' പത്ര പ്രവര്‍ത്തകന്‍ ആണെങ്കിലും താടി വടിക്കാന്‍ ആരെങ്കിലും ഒരു ബ്ലേഡ് കൊടുക്കേണ്ട ഗതിയിലാണ്.


മിഡ് ഡെ’ പത്രത്തിലെ പ്രമുഖ ക്രൈം റിപ്പോര്‍ട്ടര്‍ ജെ ഡെ  കൊല്ലപെട്ടപ്പോള്‍  അറസ്റ്റിലായതു  പത്രപ്രവര്‍ത്തക ജിഗ്ന വോറയാണെന്ന് അറിയുമ്പോള്‍,  മാധ്യമ പ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതം മാധ്യമ പ്രവര്‍ത്തനത്തിന്റെ ബാല പാഠം പഠിക്കുന്ന വിദ്യാര്തികള്‍ക്ക് ഒരു "അന്വേഷണാത്മക പത്രവര്തനതിനു" നല്ലൊരു വിഷയമായി വരേണ്ടതുണ്ട്. ഇത്ര പെട്ടെന്ന് സമ്പന്നര്‍ ആകാന്‍ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എങ്ങിനെ കഴിയുന്നു?  വികിലീക്സ് പോലെ മാധ്യമ പ്രവര്‍ത്തകരുടെ അധോലോക ബന്ധങ്ങളും  സ്വകാര്യ ജീവിതവും ഇനി പുറത്തു വരുന്നത് ഇലക്ട്രോണിക് മീഡിയ യിലൂടെ ആയിരിക്കും. ജാഗ്രതൈ.  കാരണം അവ ഒരൊറ്റ മാധ്യമ സ്ഥാപനവും പ്രസിദ്ധീകരിക്കില്ല.  

കേരളത്തിലെ മാധ്യമ തമ്പ്രാക്കള്‍ ആരൊക്കെയാണ്? ഡൌണ്‍ലോഡ് ചെയ്തു കാണുക. www.prd.kerala.gov.in/mp.pdf