2012, ജനുവരി 22, ഞായറാഴ്‌ച

മാതൃഭുമിയില്‍ 'ബോംബ്‌' നിര്‍വീര്യമാക്കി

എന്‍ പി രാജേന്ദ്രന്‍ എന്ന 'ഇന്ദ്രന്‍'
ഇതാണ് കേരള പ്രസ്‌  അക്കാദേമി  എന്ന സര്‍ക്കാര്‍ - പത്രപ്രവര്‍ത്തക കൂടായ്മയിലുള്ള മാധ്യമ പരിശീലന സ്ഥാപനത്തിന്റെ അധ്യക്ഷ സ്ഥാനം ഇപ്പോള്‍ വഹിക്കുന്ന എന്‍ പി രാജേന്ദ്രന്‍. ഇദ്ദേഹത്തിന്റെ എഴുത്തും നിലപാടുകളും വായിച്ചാല്‍   മാതൃഭുമിയിലെ ഈ കോഴികോടന്‍  'ഇന്ദ്രന് ' ഇനിയും പല  ആസ്ഥാന ഭൂഷണം അവാര്‍ഡുകളും ലഭിക്കുമെന്ന് വേണം കരുതാന്‍. 'ചാത്തന്‍ സ്തുതിസേവ' ക്കു പൊതു കമ്പോളത്തില്‍ ലഭ്യമായ നിരവധി അവാര്‍ഡുകള്‍ രാജേന്ദ്രന്  മുന്നേ കിട്ടിയിട്ടുണ്ട്.  ഇനി ഇദ്ദേഹത്തിനു ലഭിക്കാന്‍ സാധ്യതയുള്ളത്  ' പത്രക്കാര്കിടയിലെ ഏറ്റവും വലിയ  കുശുമ്പന്‍'. 'ഏറ്റവും നല്ല സൈബര്‍ വിജ്ഞാനമുള്ള പത്ര പ്രവര്‍ത്തകന്‍' തുടങ്ങിയ അവാര്‍ഡുകള്‍ ആയിരിക്കും എന്ന് കട്ടായം. 
മലയാള മാധ്യമങ്ങളില്‍ 'സ്കൂപ്പ്' (scoop)  വാര്‍ത്തകള്‍ അപൂര്‍വമായേ വരാറുള്ളൂ. വിജു നായര്‍  ഇയ്യിടെ  മാധ്യമത്തില്‍  എഴുതിയ കേരള പോലീസിന്റെ  ഇമെയില്‍ ചോരണ വാര്‍ത്ത വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയം ആണ് കയ്കാര്യം  ചെയ്തത്. രാജേന്ദ്രനെ പോലെ  കൂടുതല്‍ മലയാളി  പത്ര പ്രവര്‍ത്തകരും തങ്ങള്‍ക്കു ' 'സ്കോപ്'' (scope) ഉള്ള വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കാനും ഭരണകൂടത്തോട് ഒട്ടി നിന്ന് സ്വന്തം 'സ്കോപ്'' (scope) വിപുലപെടുതാനും ആണ് ശ്രമിക്കാറ്. ഇതില്‍ നിന്നും വളരെ വ്യത്യസ്തനാണ് വിജു നായര്‍. അദ്ദേഹം 'കലാകൌമുദി' പത്രാധിപ സ്ഥാനത്ത്തിരുന്നപ്പോഴാണ് അതിന്റെ പൂര്‍വകാല പ്രാമാണ്യം നേടിയത്. സ്വതന്ത്ര കാഴ്ചപ്പാടുള്ള വിജു നായര്‍  പിന്നീട്  'മാധ്യമം' സ്വയം തെരഞ്ഞെടുത്തതാണ്. 

'ഇ മെയില്‍ വ്യാജബോംബ്‌ ' എന്ന തലകെട്ടില്‍  രാജേന്ദ്രന്റെ ഇത്തവണത്തെ പംക്തി (ഇന്ദ്രന്‍, 'വിശേഷാല്‍ പ്രതി' 22 Jan 2012 ഞായറാഴ്ച, മാതൃഭൂമി) വായിച്ചാല്‍  വിജു നായര്‍ക്കെതിരെയുള്ള അദ്ധേഹത്തിന്റെ 'കാവി ചൊറിച്ചില്‍' മനസ്സിലാക്കാം.  ഇതില്‍ 'വാര്‍ത്തയെഴുത്തുതൊഴിലാളി' എന്ന് വിജു നായരെ പരിഹാസ പൂര്‍വ്വം ആക്ഷേപിക്കുക പോലും ചെയ്യുന്നുണ്ട്  ഇന്ദ്രന്‍. 

"വിഷത്തിന് വേണ്ടിയുള്ള അന്വേഷണം" ആയിരുന്നു വിജു നായരുടെതെന്നാണ്   'രാജേന്ദ്രന്‍ എന്ന ഇന്ദ്രന്‍' ഇതില്‍ തട്ടി വിടുന്നത്.  " മുസ്‌ലിങ്ങള്‍ക്കെതിരെ രഹസ്യാന്വേഷണം നടക്കുന്നു എന്നൊരു വിവരം ആരെങ്കിലും കൊണ്ടുവന്നുതരുമ്പോള്‍, അതേ അന്വേഷണം ചില ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും എതിരെ കൂടി നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഗൗനിക്കരുത്. കാരണം, വാര്‍ത്തയിലെ വിഷം അത് ചോര്‍ത്തിക്കളയും"  268 പേരില്‍ 10 അമുസ്ലിം പേരുകള്‍ വിട്ടതില്‍ സര്‍കാരിനെ  പോലെ രാജേന്ദ്രനും വിജു നായര്‍ക്കെതിരെ ധാര്‍മിക രോഷം പുലര്‍ത്തുന്നുണ്ട്.   തന്റെ  കുറിപ്പ്  അവസാനിപ്പിക്കുന്നതിനിടയില്‍  "ഇ മെയില്‍ ചോര്‍ത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയില്‍ കുറച്ച് ശരിയുണ്ട്, കുറെ തെറ്റുമുണ്ട് " എന്ന് പറഞ്ഞു പോലീസിനെയും ഭരണ കൂടത്തെയും കൂടുതല്‍ സ്തുതിക്കാനും വിമര്‍ശകരോടൊപ്പം ചെറുതായി ചാരാനും എന്‍ പി രാജേന്ദ്രന്‍  ശ്രമിക്കുന്നു. 
കേരള പോലിസിനെ ന്യായീകരിച്ചു  രാജേന്ദ്രന്‍ എഴുതുന്നത്‌  ഇങ്ങിനെ: "ആരുടെയോ ഇ മെയില്‍ കോണ്‍ടാക്ട് ലിസ്റ്റിനെ പോലീസ് പ്രാഥമികമായി അരിച്ചുപെറുക്കിയതാണ് എന്നാര്‍ക്കും മനസ്സിലാകും. വികലബുദ്ധി കൊണ്ടോ വിവരമില്ലായ്മകൊണ്ടോ ഇതുമുഴുവന്‍ സിമി ബന്ധമുള്ളവരാണ് എന്ന് എഴുതി".

ഇതൊക്കെ കേട്ടാല്‍ നമുക്ക് തോന്നുക  ഇന്റര്‍നെറ്റ്‌ ടെക്നോളജി യെ കുറിച്ച് അഗാധ വിജ്ഞാനം ഉള്ള പത്ര പ്രവര്‍ത്തകനാണ് രാജേന്ദ്രന്‍ എന്നാകും. 'മാതൃഭുമി 'യില്‍ ആയതു കൊണ്ട് എന്തും തട്ടി വിടാം എന്ന് ഇന്ദ്രന്‍ ധരിക്കുന്നുണ്ടാകാം. എന്നാല്‍ 'കൊസൊവ ഹാക്കര്‍മാര്‍' എന്ന ഒരു പറ്റം സൈബര്‍ കുറ്റവാളികള്‍ ഇദ്ദേഹത്തിന്റെ സ്വന്തം വെബ്സൈറ്റ് ആയ www.nprajendran.com പോലും നശിപ്പിചിരുന്നുവെന്നു ഒരു ഗൂഗിള്‍ അന്വേഷണത്തില്‍ നിന്നും നിങ്ങള്ക്ക് കാണാം. npr@mpp.co.in  എന്ന രാജേന്ദ്രന്റെ ഇമെയില്‍ അഡ്രെസ്സ് ഗൂഗിള്‍ ചെയ്തു നോക്കുക. താഴെ കാണുന്ന ചിത്രം അദ്ധേഹത്തിന്റെ ഇമെയില്‍ അഡ്രസ്‌ ഗൂഗിള്‍ ചെയ്തു  കിട്ടിയ ഫലത്തിന്റെ ഒരു സ്ക്രീന്‍ ഷോട്ട് ആണ് :
രാഷ്ട്രീയ, ജാതി ബന്ധങ്ങള്‍ കൊണ്ട് കേരളത്തിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായി, നിരവധി അവാര്‍ഡ് വാങ്ങിയ ആളാണ്‌ എന്‍ പി രാജേന്ദ്രന്‍. സ്വാഭാവികമായും  പോലീസില്‍ ഒരുപാട് വ്യക്തിബന്ധങ്ങളും  ഇദ്ദേഹത്തിനു കാണും. രാജേന്ദ്രന്‍ ഇവിടെ ചെയ്യുന്നത് തന്റെ മനസിലുള്ള മുന്‍ധാരണകള്‍ വെച്ച് മാതൃഭൂമി യില്‍ 'കഥ' എഴുതുകയാണ്. അദ്ദേഹത്തിന് അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കാം. അല്ലെങ്കില്‍ അവ  അറിയാന്‍ ശ്രമിക്കാം. ഇന്റര്‍നെറ്റ്‌ സംബന്ധമായി വിജു നായരെക്കാള്‍ വിവരം രാജേന്ദ്രന് ഇല്ല.  അതുണ്ടായിരുന്നെങ്കില്‍ രാജേന്ദ്രന്റെ സ്വന്തം വെബ്സൈറ്റ്  പോലും കൊസൊവ ഭീകരര്‍ 'ഹാക്ക് ' ചെയ്യുമായിരുന്നില്ല. (ആഗോള ഇസ്ലാം ഭീകരര്‍ എന്ന് കൂടെ ചേര്‍ത്താല്‍ കുശാലായി )  ഇത്രയും സൈബര്‍ വിജ്ഞാനമുള്ള  രാജേന്ദ്രന്‍  ഈ 'ഭീകര' സംഭവത്തില്‍ അന്വേഷണത്തിനായി  കേരള പോലീസിലെ ഹൈടെക്ക് സെല്ലിനെ സമീപിക്കുകയുണ്ടായോ? എന്താ, ഇന്ദ്രന് ഏമാന്മാരെ വിശ്വാസമില്ലേ?  ഇത് വരെ അദ്ദേഹം വെബ്സൈറ്റ് പുനരാരംഭിചിട്ടുമില്ല. രാജേന്ദ്രന്റെ പഴയ വെബ്സൈറ്റ് സ്ക്രീന്‍ ഷോട്ട് താഴെ ലിങ്കില്‍ നിന്നും കാണാം.  http://dawhois.com/siteinfo/?query=nprajendran.com
എന്‍ പി രാജേന്ദ്രന്റെ വെബ്സൈറ്റ് ഷോട്ട്,  14 Apr 2011 : കടപ്പാട് www.dawhois.കോം

മാതൃഭുമി കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഒരു പത്രമാണെങ്കിലും അവിടെ പണി എടുക്കുന്നവരൊക്കെ സാമാന്യ ബുദ്ധി ഉള്ളവരാകണം എന്നില്ല. നാരായണ മൂര്‍ത്തിയുടെ ഇന്‍ഫോസിസില്‍ നിന്നുമുള്ള വിട വാങ്ങല്‍ മകളുടെ വിവാഹത്തിന് വേണ്ടി ആണെന്ന് മൂര്‍ത്തി തന്നെ പറഞ്ഞതായി മാതൃഭുമി (12 ജൂണ്‍  2011) വെച്ച് കാചിയിരിക്കുന്നത് കാണാം. നാരായണ മൂര്‍ത്തി ഇംഗ്ലീഷില്‍ പറഞ്ഞതിന്റെ  അര്‍ഥം മനസ്സിലാകാന്‍ മാത്രുഭുമിയിലെ പത്രപ്രവര്ത്തകന്  സാധിച്ചില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. വാര്‍ത്തക്ക് ഈ ലിങ്ക് കാണുക. എന്നാല്‍ ഇന്ദ്രന്റെ പോലെയുള്ള  നിലവാരം കുറഞ്ഞ എഴുത്ത് കൊണ്ടൊന്നും  ഇത്തരം പത്ര പ്രവര്‍ത്തകര്‍ക്ക് പണി പോകില്ല. കാരണം, ജാതകവും ജാതക ദോഷവും ഒക്കെ പഠിച്ചു പത്ര പ്രവര്തകരാവാന്‍ 'മാതൃഭുമി ' യെ പോലെ പല 'ഭൂമി'കളും മലയാളത്തില്‍ ഉള്ളിടത്തോളം പെന്‍ഷനും വെയ്ജ് ബോര്‍ഡ് ശിപാര്‍ശ പ്രകാരമുള്ള ശമ്പളവും ഹൌസിങ്ങും എല്ലാം ഇവര്‍ക്ക് കിട്ടി കൊണ്ടേ ഇരിക്കും.

20 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. ലോകത്തെ എല്ലാ കാര്യങ്ങളും സാക്ഷാല്‍ ഇന്ദ്ര ദേവന് അറിയാമായിരിക്കാം. എന്നാല്‍ മാതൃഭുമി യിലെ 'ഇന്ദ്രന്‍' താന്‍ എല്ലാം അറിയുന്നവനാനെന്ന ധാരണയില്‍ ഇമെയില്‍ ചോരണത്തെ കുറിച്ച് എമാന്മാര്‍ക്ക് വേണ്ടി 'വങ്കത്തം' എഴുതുന്നുവെന്നു മാത്രം. എല്ലാ വായനക്കാരും വിഡ്ഢികള്‍ ആയിരിക്കില്ല എന്ന് എന്‍ പി രാജേന്ദ്രനെ ഒര്മാപ്പെടുതാന്‍ ആണീ കുറിപ്പ്.

      ഇല്ലാതാക്കൂ
  2. ഒരുമാതിരിപ്പെട്ട വര്‍ഗ്ഗീയതകളെയെല്ലാം വിമര്‍ശിക്കുകയും അവയുടെ തലതൊട്ടപ്പന്മാര്‍ക്ക് പരമാവധി കവറേജ് നല്‍കുകയും ചെയ്യുന്ന വീര മാതൃഭൂമി ഇങ്ങിനെയായില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  3. വെറുതെ ഒരാളെ ചീത്ത പറയാനൊരു കുറിപ്പ് .മാധ്യമത്തിന്റെ രാഷ്ത്രിഇയം എല്ലവര്‍ക്കും അറിവുള്ളതാണ് .പ്രകോപനപരമായി എഴുതുന്ന വിജു വി നായരുടെ ശൈലി കലാകൌമുദിയില്‍ വെച്ചേ എല്ലാവര്ക്കും അറിയാം .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @jaikishan
      രാജേന്ദ്രന്റെ ആക്ഷേപ ഹാസ്യത്തില്‍ 'വാര്‍ത്തയെഴുത്തുതൊഴിലാളി' എന്ന് വിജു നായരെ പരിഹസിക്കുക കൂടെ ചെയ്തിരിക്കുന്നു. 'മാധ്യമ'ത്തിനുള്ള രാഷ്ട്രീയം പോലെ 'മാതൃഭൂമി' ക്കും 'ജന്മഭൂമി'ക്കും രാഷ്ട്രീയമുണ്ട്. വിജു നായര്‍ക്ക് 'വലതു പക്ഷ ഉദരവാദി' രാഷ്ട്രീയം ഇല്ല. ബൌദ്ധികമായി വിജു നായരുടെ നാലയലത്തു നില്കാവുന്ന സര്‍ഗശേഷി ഇന്ദ്രന്‍ എന്ന എന്‍. പി രാജേന്ദ്രന്റെ രചനകളില്‍ ഞാനിത് വരെ കണ്ടിട്ടില്ല. വിജു നായരുടെ അവസാനത്തെ താവളം ആയിരിക്കില്ല മാധ്യമം. അയാള്‍ക്കെഴുതാന്‍ സ്വാതന്ത്ര്യം നിഷേധിച്ചാല്‍ അയാള്‍ മറ്റൊന്നില്‍ എഴുതുമായിരിക്കും.

      ഇന്ദ്രന് പരസ്യമായി ഒരു രാഷ്ട്രീയം ഉണ്ടാകണം എന്നില്ല. ഇന്ദ്രന്‍ നല്ലൊരു 'നയതന്ത്ര വിദഗ്ത്തന്‍' ആയിരിക്കാം. പക്ഷെ അങ്ങോരുടെ വാര്‍ത്തകള്‍ക്ക് 'കാവി'യില്‍ പുതചെടുത്ത ഒരു ഉദരവാദ രാഷ്ട്രീയമുണ്ട്. അതാണയാളുടെ എഴുത്തില്‍ കാണുന്നതും. രാജേന്ദ്രന്റെ വിജ്ഞാനത്തിന്റെ അളവ് ചോദ്യം ചെയ്യപെടുമ്പോള്‍ താങ്കള്‍ക്കു നൊന്തു എന്നത് തന്നെ അയാളുടെ വാര്‍ത്തയുടെ രാഷ്ട്രീയത്തിന്റെ തെളിവാണ്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഇടതു പക്ഷ ചിന്ത ഉള്ളവരാണ് കൂടുതലും എന്ന് 1997ല്‍ തന്നെ കണ്ടെത്തിയ സംഘപരിവാരം രാജേന്ദ്രനെ പോലെയുള്ള 'നിഷ്പക്ഷ' പത്ര പ്രവര്‍ത്തകരെ ഇന്ത്യയില്‍ ഒട്ടാകെ വാര്തെടുക്കുകയായിരുന്നു. താങ്കള്‍ക്കു വിഷമം തോന്നിയതില്‍ ഖേദിക്കുന്നു.Sudesh K Verma / Business Standard,July 05, 1997.

      ഇല്ലാതാക്കൂ
  4. ശ്രീ രാജേന്ദ്രന്‍ "ഇന്ദ്രന്‍" എന്ന പേരില്‍ എഴുതിയ മിക്ക ലേഖനങ്ങളും കേന്ദ്ര സംസ്ഥാന ഭരണ കൂടങ്ങളെയും പിണറായി-കുഞ്ഞാലി കുട്ടി- മുരളീധരന്‍ മടംബിമാരെയും രൂക്ഷമായി പരിഹസിക്കുന്നവയും വിമര്ശിക്കുന്നവയും ആണ്.

    "അവര്‍ണന്‍" വസ്തുതകളെ എന്തിനു ഇങ്ങിനെ തെറ്റായി ചിത്രീകരിക്കുന്നു?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @manoj. ഇന്ദ്രന്‍ എല്ലാവരെയും വിമര്‍ശിക്കാറുണ്ട്. ചിലരെ 'അങ്ങ്' എന്ന് അഭിസംബോധന ചെയ്ത വിമര്‍ശനം ആകും. മറ്റു ചിലത് 'നികൃഷ്ട ജീവി' യോടെന്ന പോലെ.അതിനു അയാള്‍ക്ക്‌ ഒരു മാനദന്ധം ഉണ്ടാകാം. അതാണ്‌ ഞാന്‍ ചോദ്യം ചെയ്യുന്നതും. വിജു നായരുടെ സര്‍ഗശേഷിയോ, സ്വീകാര്യതയോ രാജേന്ദ്രന് ഉണ്ടാക്കാനാവില്ല. വിജു നായര്‍ കേരള പ്രസ്‌ അക്കാദമി അധ്യക്ഷ സ്ഥാനം പോലുള്ള പദവികള്‍ ആഗ്രഹിക്കുകയുമില്ല. രാജേന്ദ്രന്‍ മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ അയാളെ മറ്റുള്ളവര്‍ക്കും വിമര്ശിക്കാമല്ലൊ? വിമര്‍ശന കല ഒരേ ദിശയിലേക്കു മാത്രം ചലിച്ചാല്‍ മതിയോ? ഇന്റര്‍നെറ്റ്‌ സംബന്ധമായ രാജേന്ദ്രന്റെ അജ്ഞത വെളിവാക്കുന്ന തെളിവുകള്‍ ഞാന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതില്‍ ഇവിടെയാണ്‌ അയാളുടെ അറിവിനെ തെറ്റായി ചിത്രീകരിക്കുന്നത്?

      ഇല്ലാതാക്കൂ
  5. Sangh Parivar move to plant its men in the media.

    The Sangh Parivar has concluded that it must have its own men in the media to highlight issues facing the Hindu community, particularly when other communities take an anti-Hindu stance.

    The RSS feels that there is a predominance of the Left ideology in the print media, and the only way to end this is to ensure that more RSS-minded people enter the profession.

    In most conflict situations with strong local ramifications, the anti-Hindu viewpoint is often put across more forcefully, because of the dominance of leftists in the print media, an RSS pracharak said.

    To consider these aspects, the RSS had a three-day national level meeting of its pradesh media and publicity incharges from June 28. The meeting was chaired by the RSS all India publicity incharge, Srikant Joshi.

    The meeting concluded that the RSS must work actively to push its own men in the media, besides trying to convert journalists into RSS sympathisers if they have not been blindly opposing the organisations philosophy, a RSS pracharak said.

    The RSS has already identified and prepared a list of journalists who are card holders of either the Communist Party of India (CPI) or the CPM. It is also in the process of identifying those journalist who they feel are aligned too closely with the Janata Dal, the Samajwadi Party and the Congress.

    The RSS pracharaks and organisational heads would be given special instructions not to open up before these journalists. In the RSS view these journalists distort information and present a misleading picture, he said.

    The meeting also decided to create a group of professional letter writers in every district. They would be writing letters to the editor on local issues as decided by the local RSS units. All RSS-affiliated organisations are likely to start a serious follow up on the meetings deliberations.

    The Vishwa Hindu Parishad (VHP), an affiliate of the RSS, has already started working on this. It has organised a five-day camp for training young journalists where they would be taught the art of highlighting the cause of the majority community. It had organised a similar camp last year also but the response was not good, a VHP leader said.

    This years training camp was inaugurated by VHP general secretary, Giriraj Kishore, at Gurgaon on Wednesday. VHP joint general secretary Onkar Bhave is the camps in-charge. VHP president Vishnu Hari Dalmia is slated to deliver the valedictory address.

    Prominent media personalities, particularly from the vernacular press, are likely to address the trainees. The journalists will be addressing 30 participants who have come from Bihar Uttar Pradesh, Rajasthan, Maharahstra, Madhya Pradesh, Haryana and Himachal Pradesh.

    Some of the participants are junior level journalists associated with various local newspapers and magazines, a VHP leader disclosed.

    Most, however, are young graduates interested in making a career in journalism. All of them, however, have either the RSS background or are sympathisers of the RSS.

    They would be trained in the art of writing a good report and writing letters to the editor. Good letter writing would particularly help these people to highlight the Hindus point of view in sensitive cases like Hindu-Muslim conflicts, the VHP leader said. Last months incidence of a dozen Hindu boys marrying destitute Muslim girls in Meerut was not given proper publicity, he pointed out.

    The VHP has particularly targeted the rural areas, under the assumption that most such events occur in these areas where the national English press is less visible. The organisation has plans to train more such people in the coming months.
    "Sudesh K Verma / Business Standard, July 05, 1997 .

    മറുപടിഇല്ലാതാക്കൂ
  6. വിജു.വി.നായരുടെ നിലവാരത്തിലേക്കുയരാൻ,കേരളത്തിലെ പത്രക്കാർക്ക് ഒരുപാട് പണിപ്പെടേണ്ടിവരും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ സീഡിയൻ
      വീണ്ടും എത്തി നോക്കിയതിനു നന്ദി. ഇതിനകം വിജു വി നായരുടെ മറുപടി മാധ്യമ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഒരു സബ് ഇന്‍സ്പെക്ടറെ ബലിയാടാക്കി പ്രധാന പാപികള്‍ സുരക്ഷിതരായി എന്നതാണ് അതിനു ശേഷമുള്ള വാര്‍ത്ത.പോലീസിന്റെ രീതി ആര് ഭരിച്ചാലും ഒന്ന് തന്നെ. വിജു നായരുടെ പുതിയ വെളിപ്പെടുത്തലുകള്‍ വായിച്ചില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ആ സീഡികളില്‍ എന്താണ്? വിജു വി നായര്‍ എഴുതുന്നു.

      ഇല്ലാതാക്കൂ
  7. @അവര്‍ണന്‍

    മാതൃഭൂമിയുടെ കഥ രസകരമാണ്. മാതൃഭൂമിയില്‍ സോഷ്യലിസത്തിന്റെ അസ്‌കിതയുള്ള വീരേന്ദ്രകുമാറിനെപ്പോലെയുള്ള വിരലിലെണ്ണാവുന്നവരെ മുന്നില്‍ നിര്‍ത്തി ആര്‍എസ്എസ്സിന്റെ ഒരു അപ്രഖ്യാപിത ശാഖ തന്നെ എല്ലാ എഡിഷനുകളിലും പഥസഞ്ചലനം നടത്തിക്കൊണ്ടിരിക്കുകയാണ്. പത്രത്തിന്റെ ദിനേനെയുള്ള വാര്‍ത്താവിന്യാസത്തിലും തെരഞ്ഞെടുപ്പിലും എഡിറ്റോറിയല്‍ പോളിസിയിലും ഈ സംഘ്പരിവാര്‍ പ്രഭൃതികളാണ് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നത്. മുസ്ലിംവിരുദ്ധ വാര്‍ത്തകളെ പൊലിപ്പിക്കുന്നതിനും അതിന്റെ നൈരന്തര്യം നിലനിര്‍ത്തുന്നതിലും മാതൃഭൂമിയിലെ ഈ ലോബി എന്നും ദത്തശ്രദ്ധരായിരുന്നു. വി.എം.കൊറാത്ത്, സി. ഉത്തമക്കുറുപ്പ് തുടങ്ങി ഒരു വലിയനിരതന്നെ മാതൃഭൂമിയുടെ ശാഖാപ്രമുഖുമാരിലും കാര്യവാഹകിലും പെടുന്നു. എന്‍പി രാജേന്ദ്രന്‍ ആ ജനുസ്സിലെ പുതിയ വക്രബുദ്ധിയാണ്. ജന്മഭൂമിയുടെ ലക്ഷ്യവും അജണ്ടയും കേസരിയേക്കാള്‍ വീറോടെയും എന്നാല്‍ മതേതരഗിമ്മിക്കുകളോടെയും നടപ്പാക്കുന്നതില്‍ മാതൃഭൂമി ' വിജയകരമായി ' പുലര്‍ത്തുന്ന (കു) തന്ത്രങ്ങളും കാപട്യങ്ങളുമാണ് സര്‍ക്കുലേഷനില്‍ മാതൃഭൂമിയുടെ നാലയലത്തെത്തുന്നതില്‍ നിന്നും ജന്മഭൂമിയെ തടയുന്ന പ്രധാന ഘടകം. ജന്മഭൂമിയുടെ താല്പര്യങ്ങള്‍ ജന്മഭൂമിയേക്കാള്‍ ' ഭംഗിയായി ' മാതൃഭൂമി നിര്‍വ്വഹിക്കുമ്പോള്‍ പിന്നെന്തിനാ മറ്റൊരു ജന്മഭൂമിയെന്ന മട്ടിലാണ് അതിന്റെ വായനക്കാരും! (നസ്രാണി) ദീപികയുടെ ലക്ഷ്യം മനോരമ നിര്‍വ്വഹിക്കുന്നതിനാല്‍ ദീപികക്ക് സര്‍ക്കുലേഷനില്ലാതായതു പോലെ തന്നെ!! മാതൃഭൂമിയുടെ മുസ്ലിംവിരുദ്ധതയുടെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ഒരു ചെറിയ സാമ്പിള്‍: 1983 ലാണെന്നാണോര്‍മ്മ. പോയവര്‍ഷത്തെ (1982) കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ചലനങ്ങളെ / സംഭവങ്ങെളുടെ കണക്കെടുപ്പു നടത്തുന്ന മാതൃഭൂമിയുടെ പ്രത്യേക പേജുകള്‍. അതിലൊരു പേജില്‍ മാതൃഭൂമിയിലെ അഭിനവ ചാലപ്പുറം ഗ്യാങ് തയ്യാറാക്കിയ അനുപാതത്തില്‍ മതേതരചേരുവയുള്ള, അന്തരിച്ച എ. പി. ഉദയഭാനുവിന്റെ ഒരു ലേഖനം. (മുസ്ലിം പ്രീണനം എന്ന സംഘ്പരിവാര്‍ പ്രയോഗം പത്രങ്ങളുടെ അച്ചുകൂടങ്ങളിലേക്കു നുഴഞ്ഞു കയറ്റം തുടങ്ങിയതും അതേ കാലയളവിലായിരുന്നു.) ഉദയഭാനുവിന്റെ ലേഖനത്തിനോടൊപ്പം പഴയ ഒരു വാര്‍ത്താ ചിത്രം. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് തിരൂരങ്ങാടിയിലെ പ്രശസ്തമായ യത്തീംഖാന / അനാഥ സംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അന്നത്തെ യത്തീഖാനയുടെ സാരഥികളിലൊരാളും മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേഠ് രാജീവ് ഗാന്ധിയെ സ്വീകരിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തിനു മാതൃഭൂമിയിലെ മുസ്ലിംവിരുദ്ധ സിന്റിക്കേറ്റ് എഴുതിച്ചേര്‍ത്ത അടിക്കുറിപ്പ് എന്താണെന്നോ? ' മതഭ്രാന്തിന്റെ ഒരു തമോയുഗത്തിലേക്ക് ഇനിയുമൊരു തിരിച്ചുപോക്ക് സംഭവിക്കാതിരിക്കട്ടെ ' യെന്ന്. ' Four hostile newspapers are more to be feared than thousand bayonets 'എന്ന നെപ്പോളിയന്റെ നിരീക്ഷണം മാതൃഭൂമി മുസ്ലിംകളുടെ കാര്യത്തില്‍ എന്നേ നടപ്പാക്കിക്കഴിഞ്ഞു. പക്ഷേ, റംസാനിനും ഹജ്ജിനും മറ്റും പ്രസിദ്ധീകരിക്കുന്ന പ്രത്യേക (മുസ്ലിം)പതിപ്പുകളിലെ തങ്ങള്‍ / മുസ്ലിയാക്കന്‍മാരുടെയും പള്ളികളുടെയും വലിയ വര്‍ണ്ണചിത്രങ്ങളുടെ അകമ്പടിയോടെയുള്ള (കച്ചവടക്കണ്ണിന്റെ)മൊഞ്ചുള്ള സുഖിപ്പിക്കല്‍ ഉള്ളടക്കങ്ങളില്‍ മയക്കിക്കിടത്തി മാതൃഭുമിയിലെ സംഘ്പരിവാര്‍ ശാഖാപ്രമുഖുമാര്‍ തങ്ങളുടെ മുസ്ലിം / ന്യൂനപക്ഷ വിരുദ്ധ അജണ്ടകള്‍ അവരുടെ ചെലവില്‍ തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. മാതൃഭൂമിയുടെ ഈ മീഡിയാ ടെററിസം തിരിച്ചറിയാന്‍ മുസ്ലിം ജനസാമാന്യത്തിന് ഇനിയും കഴിഞ്ഞിട്ടില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ സോള്‍ഷെനിത് സിന്‍
      കുറിപ്പിന് നന്ദി. മുമ്പ്, മലബാറിലെ ഒരു മുസ്ലിം മത സ്ഥാപനത്തിന്റെ വാര്‍ഷികത്തിന് കുവൈത്തില്‍ നിന്നും ചില അറബ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിനെ ചൊല്ലി ഒരു കോലാഹലം ഉണ്ടായതായി കേട്ടിടുണ്ട്. ലീഗ് നേതാക്കളായ ഇ അഹമെദും സീതി ഹാജിയും അവരോടൊപ്പം യാത്ര ചെയ്തതിനു 'മാതൃഭുമി' ഒരു 'പെട്ടി' വിവാദം കുത്തി പൊക്കിയിരുന്നുവത്രേ. ഇവര്‍ കൊണ്ട് വന്ന പെട്ടിയില്‍ 'BRUT' എന്ന perfume ഉണ്ടെന്നും അത് അടിച്ചാല്‍ ഹിന്ദുക്കളെ മൊത്തം മതം മാറ്റാമെന്നും ഒക്കെ വാര്‍ത്ത വന്നതായി കേട്ടിട്ടുണ്ട്. ഒരു പക്ഷെ ജാഫര്‍ അത്തോളിക്ക് ആ സംഭവത്തിനെ കുറിച്ച് ഓര്മ കാണും.

      അതെന്തായാലും മാതൃഭുമിയും മനോരമയും പത്രത്തിന്റെ പ്രചാരം വര്‍ധിപ്പിക്കാനുതകുന്ന രീതിയില്‍ പലതും ചെയ്യുന്നുണ്ട്. എന്ത് കൊണ്ട് ഇത് മുസ്ലിം ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ക്കും ചെയ്തു കൂടാ? സിനിമയുടെ പരസ്യത്തിന്റെ കാര്യം എടുക്കാം. ഇവിടെ ഒരു സിനിമ സാമ്പത്തിക വിജയമാകുന്നത് മലബാറിലെ ജനങ്ങള്‍ കാണുമ്പോള്‍ മാത്രമാണെന്നും മുസ്ലിംകള്‍ നിരസിക്കുന്ന സിനിമകള്‍ പൊളിഞ്ഞുവെന്നും ജീ പി രാമചന്ദ്രന്‍ പറയുന്നത് ശ്രദ്ധിക്കുക. ഷാജി കൈലാസ്, മേജര്‍ രവി തുടങ്ങിയവരുടെ 'മുസ്ലിം ഭീകരരെ കൊല്ലുന്ന കാവി സിനിമ'കള്‍ കണ്ടു മടുത്തു ശ്രീനിവാസന് പോലും കലി വന്നു. ( ഡോക്ടര്‍ പത്മശ്രീ സരോജ് കുമാര്‍ )

      മുസ്ലിം ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ എന്തിനു സിനിമ പരസ്യങ്ങള്‍ ഒഴിവാക്കുന്നു? മാധ്യമം ഓണ്‍ലൈന്‍ എഡിഷന്‍ ഹിറ്റ്‌ കൂട്ടാനായി 'സിനിമ കിന്നാരങ്ങള്‍' കൂടുതല്‍ പ്രസിദ്ധീകരിക്കുന്നത് ഒരു വഴി തിരിവാണ്. അവരുടെ പ്രിന്റ്‌ എഡിഷന്‍ കൂടെ അതിനു പാകപെടാത്തത് വിരുദ്ധ ചേരിയില്‍ ഉള്ളവര്‍ എന്ത് പറയുമെന്ന് കരുതിയാകും. ആരെങ്കിലും 'സിനിമക്ക് നേരെയുള്ള' പുറം തോട് പൊട്ടിച്ചു പുറത്തു വരാതെ മാതൃഭൂമി, മനോരമ പോലുള്ള വാറോല പത്രങ്ങളെ കെട്ടു കെട്ടിക്കാന്‍ ആവില്ല. മാധ്യമം, തേജസ്‌ എന്നിവ ബൌധിക നിലവാരം പുലര്‍ത്തുന്ന പത്ര പ്രവര്തകരാല്‍ ധന്യമാണ് താനും. വായനക്കാര്‍ ഇഷ്ടപ്പെടുന്നത് നല്‍കുക എന്ന ബാധ്യത കൂടെ മാധ്യമങ്ങള്‍ക്കുണ്ട്‌.

      ഇല്ലാതാക്കൂ
  8. മാതൃഭൂമിയിലെ ഈ ലേഖനം കണ്ടപ്പോഴേ മനസ്സില്‍ വന്നത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന ചൊല്ലാണ്.

    ഇതേ സ്കൂപ്പ് മാതൃഭൂമിയാണ് പ്രസിദ്ധീകരിക്കുന്നതെന്കില്‍ ഇതിലെ മുഴുവന്‍ മുസ്ലിംകളെക്കുറിച്ചും നുണകഥയുടെ ഫീച്ചറുകള്‍ തന്നെ വായിക്കേണ്ടി വരുമായിരുന്നു.
    അപ്പോള്‍ മത വികാരം പൊട്ടിഒലിക്കുകയോ, പത്രപ്രവര്‍ത്തനത്തിന്‍റെ നിയമവശങ്ങള്‍ പഠിപ്പിച്ചു കൊടുക്കുകയോ ചെയ്യാന്‍ ആരും മുന്നോട്ടു വരില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി.
      മാതൃഭുമി ടെലിവിഷന്‍ ചാനല്‍ കൂടെ വന്നാല്‍ കെങ്കേമം ആയി. ഏഷ്യാനെറ്റ്‌ എന്ന ചാനലിന്റെ ഉടമ രാജീവ് ചന്ദ്ര ശേഖര്‍ എന്ന ബി ജെ പി രാജ്യസഭ അംഗം ആണെന്നും അയാളുടെ അമ്മാവന്‍ ആണ് സാക്ഷാല്‍ എം കെ രാഘവന്‍ എന്നും പലര്‍ക്കും അറിയില്ല. സന്ഘപരിവാരവുമായി ബന്ധമുള്ള രാഘവനെ നമ്മുടെ ദേശത്തിന്റെ സുരക്ഷ എല്പിച്ചപ്പോള്‍ ആണ് മലഗോന്‍ പോലെ നിരവധി തവണ നാട്ടില്‍ സ്ഫോടനങ്ങള്‍ നടന്നത്. അപ്പോഴും ഏഷ്യാനെറ്റ്‌ വാര്‍ത്ത മുസ്ലിം ഭീകരരെ കുറിച്ചായിരുന്നു എന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലായില്ലേ.
      ഇത് കൂടെ വായിക്കുക Hindutva at Play : Front Line Magazine 2000

      ഇല്ലാതാക്കൂ
  9. ' Four hostile newspapers are more to be feared than thousand bayonets 'എന്ന നെപ്പോളിയന്റെ നിരീക്ഷണം മാതൃഭൂമി >>> >>>മുസ്ലിംകളുടെ കാര്യത്തില്‍ എന്നേ നടപ്പാക്കിക്കഴിഞ്ഞു. പക്ഷേ, റംസാനിനും ഹജ്ജിനും മറ്റും പ്രസിദ്ധീകരിക്കുന്ന പ്രത്യേക (മുസ്ലിം)പതിപ്പുകളിലെ തങ്ങള്‍ / മുസ്ലിയാക്കന്‍മാരുടെയും പള്ളികളുടെയും വലിയ വര്‍ണ്ണചിത്രങ്ങളുടെ അകമ്പടിയോടെയുള്ള (കച്ചവടക്കണ്ണിന്റെ)മൊഞ്ചുള്ള സുഖിപ്പിക്കല്‍ ഉള്ളടക്കങ്ങളില്‍ മയക്കിക്കിടത്തി മാതൃഭുമിയിലെ സംഘ്പരിവാര്‍ ശാഖാപ്രമുഖുമാര്‍ തങ്ങളുടെ മുസ്ലിം / ന്യൂനപക്ഷ വിരുദ്ധ അജണ്ടകള്‍ അവരുടെ ചെലവില്‍ തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. മാതൃഭൂമിയുടെ ഈ മീഡിയാ ടെററിസം തിരിച്ചറിയാന്‍ മുസ്ലിം ജനസാമാന്യത്തിന് ഇനിയും കഴിഞ്ഞിട്ടില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.<<<

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബൌധിക നിലവാരത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ വളരെ ഉയര്‍ന്ന മാറ്റം വന്നിട്ടുണ്ട്. ഇത് തന്നെയാണ് ഭീകരത ആരോപിച്ചുള്ള സംഘര്‍ഷങ്ങളുടെ സാമൂഹ്യ കാരണവും. മാതൃഭുമിയുടെ സുഖിപ്പിക്കല്‍ വാര്‍ത്തകള്‍ അധിക കാലം നില നില്കില്ല.

      ഇല്ലാതാക്കൂ
  10. ഇലക്ഷന്‍ രാഷ്ട്രീയത്തില്‍ കാവി കേരളത്തില്‍ വിജയിച്ചില്ലെങ്കിലും .'മാത്രുഭൂമിയിലെ" കാവി മനസ്കര്‍ വഴി സാംസ്കാരികമായി മലയാളികളുടെ മനസ്സില്‍ സവര്‍ണ്ണ ബോധം സൃഷ്ട്ടിക്കാന്‍ സാധിച്ചിട്ടുണ്ട് .'മാധ്യമം' എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ഓക്കാനം വരുന്നത് അത് കൊണ്ടാണ് .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @ trippanachi basheerudheen
      മനോരമക്കും മാത്രുഭുമിക്കും മാധ്യമത്തെ സംഘം ചേര്‍ന്ന് വിമര്‍ശിക്കാന്‍ തോന്നുന്നത് അവരുടെ അധികാര മേഖലകളില്‍ അവര്‍ണര്‍ എത്താന്‍ ശ്രമിക്കുന്നത് കൊണ്ടാണ്.
      ഗവേര്‍ന്മേന്റ്റ് എന്ന സ്ഥാപനത്തിന് നിയമ നിര്‍മാണം, നിര്‍വഹണം, നീതി ന്യായം എന്നീ മൂന്നു വിഭാഗങ്ങളുണ്ട്. ഇതില്‍ നേരിട്ട് തെരഞ്ഞെടുപ്പു നടക്കുന്നത് ആദ്യത്തേതില്‍ മാത്രമാണ്. ബി ജെ പി ആത്യന്തികമായി ഒരു സവര്‍ണ താല്പര്യ കക്ഷി മാത്രമാണ്. കേരളത്തില്‍ അവരുടെ അജണ്ട നടപ്പിലാക്കാന്‍ എന്‍ എസ എസ, നായര്‍ ഉദ്യോഗസ്ഥര്‍,പിന്നെ കോടതികളില്‍ തന്നെയുള്ള സവര്‍ണ താല്പര്യമുള്ള ന്യായാധിപര്‍, അവരുടെ മാധ്യമങ്ങള്‍ എന്നിവ ഉണ്ട്. അതിനാലാണ് പിന്നാക്കക്കര്‍ക്കെതിരെ ഭരണകൂടത്തിന്റെ കൈകള്‍ നീങ്ങുന്നതും. ഇത്തവണ ഭരണ പക്ഷത്തെ മുസ്ലിം സാമാജികര്‍ 38 ശതമാനമാണ്. എന്നിട്ടും മുസ്ലിംകളെ വേട്ടയാടുന്നതിനു ഉദ്യോഗസ്ഥര്‍ ധൈര്യപ്പെടുന്നു. ഇതിനു കാരണം ഈ നിയമ സാമാജികരെ ഉദ്യോഗസ്ഥര്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയോ വ്യക്തിപരമായി സുഖിപ്പിക്കുകയോ ചെയ്യുന്നത് കൊണ്ടാണ്.
      നമ്മുടെ കോടതികള്‍ പുലര്‍ത്തുന്ന ജാതീയതയുടെ കാരണം ഈ ബ്ലോഗില്‍ കാണാം.

      ഇല്ലാതാക്കൂ
  11. ഇവിടെ പലവഴിയിലൂടെ നട്ന്നെത്തിയതാണ്.നല്ല അവതരണം, വ്യക്തമായ തെളിവുകളോടെയുള്ള വിമര്‍ശനം.മറ്റാര്‍ക്കും വിവരമില്ല എന്നുള്ള രീതിയില്‍ രാജെന്ത്രനെപ്പോലുള്ള "എഴുത്ത് തൊഴിലാളികള്‍" ഇത് വായിച്ചെങ്കില്‍.ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റ്‌ .

    മറുപടിഇല്ലാതാക്കൂ

  12. ഇ മെയ്ല്‍ ചോര്‍ത്തല്‍ വിവാദത്തെ കുറിച്ചൊന്നും എന്തേ ഇപ്പോള്‍ കേള്‍ക്കാത്തത് ? ഇന്ദ്രന്‍ എഴുതിയതാണ് ശരി എന്നാണ് ഇപ്പോള്‍ തോന്നുന്നത്. വിജു വി നായര്‍ ഇ മെയ്ല്‍ ചോര്‍ത്തല്‍ ലേഖനം എഴുതിയത് മാധ്യമം വാരികയിലായിരുന്നു. ഇത്ര കെങ്കേമന്‍ സ്‌കൂപ്പ് എഴുതിയ വിജുവിനെ പിന്നെയെന്തേ മാധ്യമം വാരിക ബ്ലാക്ക് ഔട് ചെയ്തുകളഞ്ഞത് ? മാധ്യമം വാരികയുടെ തലപ്പത്തിരിക്കുന്നവര്‍ കേസ്സില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയുടെയും മറ്റും ഓഫീസ് കയറിയിറങ്ങി എന്നാണ് കേട്ടത്. എന്തായാലും മാധ്യമം പത്രാധിപരോ വിജു വി. നായരോ കേസ്സില്‍ പ്രതികളല്ല. ചോര്‍ത്തിയ പോലീസുകാര്‍ മാത്രമാണ് കുടുങ്ങിയിരിക്കുന്നത്.
    ഇ മെയ്ല്‍ ചോര്‍ത്തിയിട്ടില്ല എന്നതും തീവ്രവാദക്കേസ്സില്‍ പിടിയിലായ ആരോ ഇ മെയിലില്‍ ബന്ധപ്പെട്ട ആളുകള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എന്നറിയാനേ പോലീസ് ശ്രമിച്ചിട്ടുള്ളൂ എന്നതുമെല്ലാം പുറത്തുവന്നുകഴിഞ്ഞ കാര്യങ്ങളാണ്. വ്യാജവാര്‍ത്തയാണ് മാധ്യമം റിപ്പോര്‍ട്ടിന് പിന്നിലുണ്ടായിരുന്നത് എന്ന് വ്യക്തം. അതില്‍ വര്‍ഗീയമായ ദുഷ്ടലക്ഷ്യമുണ്ടായിരുന്നു എന്നതും വ്യക്തമാണ്.

    ആരെങ്കിലും വിമര്‍ശിക്കുമ്പോഴേക്ക് അയാളുടെ തറവാട്ടിനെ വരെ ചീത്ത വിളിച്ചെഴുതുക എന്നത് കേരളത്തിലെ പൊതുസ്വഭാവമായതിനാല്‍ രാജേന്ദ്രനെ കുറിച്ച് എഴുതിയ തെറിയൊന്നും ശ്രദ്ധിക്കേണ്ട കാര്യം പോലുമില്ല. ഏതെങ്കിലും മുസ്ലിം സംഘടനയുടെ എന്തെങ്കിലും നയത്തെ വിമര്‍ശിക്കുന്നരെല്ലാം കാവിപ്പടക്കാരാണ് എന്നാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല.
    ലക്ഷ്മിനാരായണന്‍
    കോഴിക്കോട്

    മറുപടിഇല്ലാതാക്കൂ