![]() |
എം കെ മുനീര്‍ |
എന്നാലെപ്പോഴും ഒളികാമറകള്‍ക്ക് അങ്ങനെ ഗുണപരമായി തന്നെ വാര്‍ത്തകളുണ്ടാക്കാന്‍ കഴിയാറുണ്േടാ?
![]() |
അരവിന്ദ് കെജരിവാള്‍ |
കേരളത്തില്‍ നടന്ന സ്റിങ് ഓപറേഷനുകളില്‍ പ്രധാനം മലയാള മനോരമ 2009ല്‍ നടത്തിയ വാളയാര്‍ ചെക്പോസ്റ്റിലെ അഴിമതി പുറത്തുകൊണ്ടുവന്നതാണ്. ഈ വര്‍ഷം അയ്യപ്പഭക്തരില്‍ നിന്നു പണംപിടുങ്ങുന്ന സംഭവവും മനോരമ പുറത്തുകൊണ്ടുവന്നു. പക്ഷേ, കേരളത്തിലെ ഒളികാമറകള്‍ പലപ്പോഴും അഗമ്യഗമനങ്ങളും കപട സദാചാരവുമാണു തേടാന്‍ വെമ്പുന്നത്. യൂറോപ്യന്‍ ടാബ്ളോയിഡുകളുടെ പപ്പരാസി പത്രപ്രവര്‍ത്തനത്തോളം തരംതാഴാനും മടിയില്ലാത്തതരം ഇടപെടലുകള്‍. 'രാത്രി സമരം മസാലമയം' എന്ന പേരില്‍ കൈരളി 2008 മാര്‍ച്ച് ഏഴിനു നടത്തിയ ചെങ്ങറ ഐക്യദാര്‍ഢ്യ നൈറ്റ് വിജില്‍ സമരത്തിന്റെ ഒളികാമറാ ഓപറേഷന്‍ അതിനൊന്നാന്തരം നിദര്‍ശനമാണ്. പത്രപ്രവര്‍ത്തകര്‍ ഒരേ ഉപാധികളെ എങ്ങനെ ഗുണാത്മകമായും നിഷേധാത്മകമായും ഉപയോഗിക്കുന്നുവെന്നതിന് ഉദാഹരണങ്ങളാണിവ. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ പത്രങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അവകാശമുണ്േടാ എന്ന പ്രസക്തമായ ചോദ്യം ഉന്നയിക്കപ്പെടേണ്ടതുണ്ട്.
ഇപ്പോള്‍ വിവാദമായിരിക്കുന്ന കുഞ്ഞാലിക്കുട്ടിക്കെതിരായ ഇന്ത്യാവിഷന്‍ സ്റ്റിങ് ഓപറേഷന്റെ കാര്യമെടുക്കുക. മുന്‍ മന്ത്രിയുടെ മുന്‍ ഡ്രൈവര്‍ അരവിന്ദനെ ലോഡ്ജില്‍ റിയല്‍എസ്റ്റേറ്റ് സംബന്ധമെന്ന വ്യാജേന വിളിച്ചുവരുത്തി മദ്യസല്‍ക്കാരം നടത്തി തങ്ങള്‍ക്കാവശ്യമുള്ള വാര്‍ത്ത അയാളുടെ വായില്‍ തിരുകി ഒളികാമറ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കെ അതുകണ്ട് കുതറിയോടിയ സംഭവം വാര്‍ത്താനിര്‍മിതിയുടെ ധാര്‍മികതയില്ലായ്മയെ കൃത്യമായി ഉദാഹരിക്കുന്നതാണ്. ഇന്ത്യാവിഷന്‍ പിതൃത്വമവകാശപ്പെടാന്‍ മടിക്കാതിരുന്ന ഒളികാമറാ സംഭവത്തില്‍ റഊഫിനെ മുന്‍നിര്‍ത്തിയാണ് ഇതു സംഘടിപ്പിച്ചതെന്നും പറയുന്നുണ്ട്. കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളോടെയുള്ള ഇത്തരമൊരു നീക്കത്തിന് അരുനില്‍ക്കുന്ന വാര്‍ത്താചാനല്‍ ഇതേ പ്രകാരേണയല്ലേ മുന്‍ അഡീഷനല്‍ ഗവണ്‍മെന്റ് പ്ളീഡര്‍ കെ സി പീറ്ററിനെക്കൊണ്ടും വായതുറപ്പിച്ചിരിക്കുക എന്ന് ദൃശ്യങ്ങളില്‍ നിന്നു വായിച്ചെടുക്കാന്‍ പ്രയാസമില്ല.
കുഞ്ഞാലിക്കുട്ടിയുടെ ധാര്‍മികാപചയത്തെക്കുറിച്ച് കണ്ടുനില്‍ക്കാതെ വാചാലമായി ഇടപെടുന്ന എഡിറ്റോറിയലുകളും പത്രറിപോര്‍ട്ടര്‍മാരും ഇത്തരത്തിലുള്ള അജണ്ടകള്‍ സെറ്റ് ചെയ്യുന്ന പത്രപ്രവര്‍ത്തന ധാര്‍മികതയെ എങ്ങനെ വിശദീകരിക്കും? കുഞ്ഞാലിക്കുട്ടി നടത്തിയ പത്രസമ്മേളനത്തില്‍ ഒരു പത്രക്കാരനും ഗൌരവതരമായ ചോദ്യങ്ങള്‍ ഉന്നയിച്ചില്ല. റഊഫിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമോ എന്നുപോലും അന്വേഷിച്ചില്ല. തങ്ങളുടെ തൊഴില്‍പരമായ കഴിവു പ്രകടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ അന്വേഷണത്വര നഷ്ടപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ വായനക്കാരുടെ സെന്‍സിബിലിറ്റിയെ ചോദ്യംചെയ്യുന്ന നിലവാരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന്റെ ധാര്‍മികത ചര്‍ച്ചയാക്കേണ്ട കാലമായിരിക്കുന്നു. വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യേണ്ട മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും വാര്‍ത്തകള്‍ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് അഭികാമ്യമോ?
പത്രപ്രവര്‍ത്തകര്‍ സ്വയം വാര്‍ത്തയാകുന്ന സന്ദര്‍ഭങ്ങളുണ്ട്. 2008 ഡിസംബര്‍ 14ന് ബഗ്ദാദില്‍ ജോര്‍ജ് ബുഷിനെ ചെരിപ്പെറിഞ്ഞ മുന്‍തദര്‍ അല്‍ സെയ്ദി എന്ന ഇറാഖി പത്രപ്രവര്‍ത്തകന്‍ അങ്ങനെയൊരാളാണ്. മുന്‍തദറിന്റെ പ്രവൃത്തി പത്രപ്രവര്‍ത്തനമല്ലായിരുന്നെങ്കിലും അത്രതന്നെയോ അതിലേറെയോ വാചാലമായ ഒരു രാഷ്ട്രീയപ്രസ്താവനയായിരുന്നു അത്. അമേരിക്കയുടെ ഇറാഖ് അധിനിവേശം ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പത്രങ്ങള്‍ ഔദ്യോഗിക വിവരങ്ങളുടെ ആവര്‍ത്തനമാക്കി പ്രക്ഷേപിച്ച സാഹചര്യത്തില്‍ ചെരിപ്പേറുകൊള്ളുന്നത് മുഖ്യധാരാ മാധ്യമങ്ങള്‍ക്കുകൂടിയായിരുന്നു. ഒരു പത്രക്കാരന്‍ തന്റെ മാധ്യമത്തിലൂടെയല്ലാതെപോലും പ്രവര്‍ത്തിക്കുന്നതിന്റെ പ്രതിബദ്ധമാതൃകയായിരുന്നു അതെന്നു പിന്നീട് വിലയിരുത്തപ്പെട്ടു. തന്റെ പത്രസ്ഥാപനത്തിനു പുറത്തെ ഇടം മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന രീതിയുടെ ഉദാഹരണമാണത്.
![]() |
ഷാഹിന |
എന്നാല്‍, കുഞ്ഞാലിക്കുട്ടി ടേപ്പുകള്‍ പുറത്തുവന്നവയുടെ വിശകലനവും റഊഫിനെപോലൊരു വീലര്‍ ഡീലറുടെ പിന്നണിയും വിവാദത്തിലെ വിശ്വാസ്യതയെയും ധാര്‍മികതയെയും അപവാദപ്രചാരണത്തിന്റെ തലത്തിലേക്ക് ഇകഴ്ത്തുകയാണ്. ഇതെല്ലാം പ്രതിബദ്ധമാധ്യമപ്രവര്‍ത്തനമെന്ന് ഉദാഹരിക്കുകയാണ്.
കുഞ്ഞാലിക്കുട്ടിക്കെതിരായ മുമ്പത്തെയും ഇപ്പോഴത്തെയും ഇന്ത്യാവിഷന്‍ സ്റ്റോറികള്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയാണെന്ന വസ്തുത ഈവിഷയകമായ രാഷ്ട്രീയതാല്‍പ്പര്യത്തിന് അടിവരയിടുന്നു.
സത്യത്തില്‍ കുറച്ചുകൂടി കഴിഞ്ഞ്, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടടുപ്പിച്ച്, കുറേക്കൂടി കരുതലോടെ പ്ളാന്റ് ചെയ്യാനിരുന്ന സ്റ്റോറിയാണ് കുഞ്ഞാലിക്കുട്ടിയുടെ ഒരുമുഴം മുമ്പേയുള്ള നീക്കത്തില്‍ പാതിവെന്ത് ബ്രേക്കായത്. മുനീര്‍ ഇന്ത്യാവിഷന്റെ നാമമാത്ര/ആലങ്കാരിക ചെയര്‍മാന്‍ മാത്രമാണെന്ന് ആണയിടുമ്പോഴും കുഞ്ഞാലിക്കുട്ടിയുടെ ലീഗിലെ പ്രതിയോഗിയാണെന്നതു പരമാര്‍ഥം മാത്രമാണ്. രണ്ടുവട്ടവും ഒരാള്‍ തന്നെയാണ് റിപോര്‍ട്ടര്‍. അയാളാവട്ടെ പഴയ ഒരു എം.എസ്.എഫുകാരന്‍. അപ്പോള്‍ ഈ യാദൃച്ഛികതകളെ, കാലികതയുടെ കണിശനിര്‍ണയത്തെ, രാഷ്ട്രീയലക്ഷ്യങ്ങളെ മാധ്യമപ്രവര്‍ത്തനത്തില്‍ ദുരുപയോഗിക്കുകയായിരുന്നോ?
സ്റ്റിങ് ഓപറേഷനുകള്‍ ഗുണാത്മക പത്രപ്രവര്‍ത്തനത്തിന് ഉപാധികളാവേണ്ടതരത്തില്‍ പുത്തന്‍ മാധ്യമസംസ്കൃതിയെ നിര്‍വചിക്കുന്നതിലൂടെ മാത്രമേ പത്രപ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷമവൃത്തത്തില്‍ നിന്നു പുറത്തുകടക്കാനാവൂ. അല്ലാത്തപക്ഷം പപ്പരാസി നിലവാരത്തിലേക്കോ സായാഹ്ന പത്രങ്ങളുടെ ബ്ളാക്മെയിലിങ് ജേണലിസത്തിലേക്കോ തരംതാഴുകയാവും അവരുടെ വിധി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളിലും ഗ്രൂപ്പ് സമവാക്യങ്ങളിലും പക്ഷംപിടിച്ചും തത്ത്വദീക്ഷയില്ലാതെയും തങ്ങളുടെ ശാദ്വലഭൂമിക തേടുന്ന പുതിയതരം പത്രപ്രവര്‍ത്തനം ഗുണകാംക്ഷാ പത്രപ്രവര്‍ത്തനത്തിന്റെ സാമൂഹിക ഉത്തരവാദിത്തമായി നിവര്‍ത്തിക്കുന്ന പ്രഖ്യാത പാരമ്പര്യത്തിനു നിരക്കുന്നതല്ല. കുഞ്ഞാലിക്കുട്ടി-മുനീര്‍ ദ്വന്ദ്വത്തില്‍ പക്ഷംപിടിച്ച് ഒളികാമറയുമായിറങ്ങുന്ന മാധ്യമപ്രവര്‍ത്തകര്‍ അഴിമതിക്കാരും അസാന്മാര്‍ഗികളുമായ രാഷ്ട്രീയക്കാരേക്കാള്‍ തരംതാണ അധമവൃത്തികളിലാണ് ഏര്‍പ്പെടുന്നത്.
എന്‍ എം സിദ്ദീഖ്, 31 ജനുവരി 2011 , തേജസ് ദിനപത്രം
ഇടതു വലതു മാധ്യമ പക്ഷങ്ങളിലെ മുന്നാക്ക കൂടുകെട്ടിന്റെ ഇത്തരത്തിലുള്ള രാഷ്ട്രീയ ഉപജാപങ്ങള്‍ കേരളത്തില്‍ നിരവധിയാണ്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ മന്ത്രിമാരെ തിരഞ്ഞെടുത്തു ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചു അവരെ കൊണ്ട് രാജിവെപ്പിച്ചതും ഈ മുന്നാക്ക മാധ്യമ മാഫിയ ആണ്. കോഴിക്കോട്ടെ 'റജീന' എന്ന തെരുവ് വേശ്യയെ ഇക്കൂട്ടര്‍ 'ഫെമിനിസ്റ്റ് വിപ്ലവകാരി'യാക്കി മാറ്റിയതിനു ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. ഒരു പിന്നാക്ക വിഭാഗ നേതാവായ കുഞ്ഞാലി കുട്ടിയെ എങ്ങിനെയെങ്കിലും ഒന്ന് ഒതുക്കുക എന്നത്. അച്ചുതാനന്ദന്‍ മന്ത്രി സഭയിലെ നീല ലോഹിത ദാസ് നാടാര്‍ എന്ന്ന പിന്നാക്ക നേതാവിനെതിരെ 'ഇക്കിളി 'ആരോപണവുമായി ഒരു സവര്‍ണ ഉദ്യോഗസ്ഥ തന്നെ രംഗത്ത് വന്നു അയാളെ കൊണ്ട് രാജി വെപ്പിച്ചു. ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് ഒരു ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥനും. പിന്നീട് ന്യൂന പക്ഷക്ക്കാരനായ പി ജെ ജോസെഫിനെ പുറത്താക്കാനായി വിമാന യാത്രക്കിടെ നീളുന്ന സ്വന്തം 'മുല' തന്നെ ആയുധമാക്കി മറ്റൊരു മുന്നാക്ക നായര്‍ വനിത.
മറുപടിഇല്ലാതാക്കൂസ്ത്രീകള്ക്ക് പുല്ല് വില പോലും കല്‍പ്പിക്കാത്ത പുരുഷമേധാവിത്വം തലയ്ക്ക് പിടിച്ച ഇത് പോലെയുള്ള കുറേ പിന്നോക്ക-ന്യൂനപക്ഷ അനുകൂലമെന്ന് തോന്നിപ്പിക്കുന്ന കപടലേഖനങ്ങള്‍ ബ്ലോഗില്‍ പെയ്തിറങ്ങുവാന്‍ തൂടങ്ങിയിരിക്കുന്നു... കഷ്ടം....
മറുപടിഇല്ലാതാക്കൂമുനീറിന്റെ ഇന്ത്യ വിഷന്‍ വീണ്ടും ഉന്നയിക്കുന്ന വിഷയം കുഞ്ഞാലി കുട്ടിയുടെ അഴിമതികളല്ല, പരസ്ത്രീ സംഗമം ആണ്. ലൈന്ഗികത ആസ്വദിക്കുന്നതില്‍ കാപട്യം സ്ഥിരമായി പുലര്‍ത്തുന്ന ഒരു സമൂഹമാണ് മലയാളികള്‍ എന്നതിനാല്‍ ഇത്തരം ആരോപണങ്ങള്‍ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചു പറ്റും. ഇഷ്ടമുള്ള ഇണയുമായി പരസ്പര ധാരണയോടെ ലൈംഗിക ബന്ധത്തില്‍ എര്‍പെടുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്ന മലയാളി തക്കം കിട്ടിയാല്‍ തോണ്ടും എന്നത് വേറെ കാര്യം.
മറുപടിഇല്ലാതാക്കൂഇവിടെ കുഞ്ഞാലി കുട്ടിയെ പോലെ സമൂഹത്തില്‍ ഉയര്‍ന്ന സ്വീകാര്യതയും പദവിയും ഉള്ള ഒരാള്‍ കോഴിക്കോട്ടെ ഒരു തെരുവ് വേശ്യ ആയ 'റെജീന' യെ ഭോഗിചു എന്ന് പറയുന്നത് സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഒന്നാണ്. ഒരു നക്ഷത്ര വേശ്യയെ ഉപയോഗിക്കാന്‍ ത്രാണിയുള്ള ഒരാള്‍ എന്തിനു തെരുവിലെ ഒരു പെണ്ണിനെ ഭോഗിക്കുന്നു? നീല ലോഹിതദാസ നാടാര്‍ക്കും പി ജെ ജോസെഫിനുമെതിരെ പരാതി ഉന്നയിച്ച സ്തീകളില്‍ നിന്നും 'റജീന' എന്ന കഥാ പാത്രം എത്ര അകലെയാണ്? ലവ് ജിഹാദ് നടത്തി പ്രമോദ് എന്ന ഹിന്ദു മത വിശ്വാസിയെ കല്യാണം കഴിച്ച 'റെജീന' വാടകയ്ക്ക് ആരെയും പുലഭ്യം പറയുവാനുള്ള ശേഷിയുള്ള ഒരുത്തി ആണെന്ന് അവരുമായുള്ള ടി വി അഭിമുഖങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.