2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

മനോരമയുടെ കള്ളനും പോലീസും കളികള്‍


ഇന്ന് മലപ്പുറം ജില്ലയില്‍ കാളികാവ് സബ് ഇന്‍സ്പെക്ടര്‍, മിസ്റ്റര്‍. വിജയ കൃഷ്ണന്‍  (53)  എന്ന ഒരു പോലീസ് ഓഫീസര്‍, ചോക്കാട് പെടയന്താള്‍ പൊട്ടയിലെ ആറങ്ങോന്‍ മുജീബ് (35) എന്ന  ഒരു ക്രിമിനലിന്റെ വെടിയേറ്റ്‌ മരിക്കാനിടയായ സാഹചര്യം മനോരമ ചാനല്‍  'ഹെഡ് ലൈന്‍ വാര്‍ത്ത' ആക്കുന്നതിന്റെ രീതി ഞാന്‍ ശ്രദ്ധിച്ചു.  പ്രതി പിന്നീട്  ഭാര്യയെ കൊലപ്പെടുത്തി സ്വയം  വെടി വെച്ച് മരിച്ചു. 

ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ മനോരമയുടെ മഹേഷ്‌ കുമാര്‍ കഴിഞ്ഞ ഒക്ടോബര്‍ (2009) മലപ്പുറം ജില്ലയില്‍ കണ്ടെത്തിയ കള്ള തോക്ക് നിര്‍മാണത്തെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്തിരുന്നുവെന്നും അധികാരികള്‍ അത് കണക്കിലെടുത്ത് നടപടികള്‍ സ്വീകരിചില്ലെന്നുമാണ് " മനോരമ ന്യൂസ്‌ ഇമ്പാക്റ്റ്" ആയി ഭള്ളു പറയുന്നത്.

മറ്റു ജില്ലകളെ അപേക്ഷിച്ച് ജനബാഹുല്യം ഏറെയുള്ള സ്ഥലമാണ് മലപ്പുറം. എന്നിട്ടും കുറ്റ കൃത്യങ്ങള്‍ വളരെ കുറവാണ് ജില്ലയില്‍. (NCRB റിപ്പോര്‍ട്ട്‌ കാണുക.) പക്ഷെ മലപ്പുറത്ത്‌ നടക്കുന്ന ക്രൈം റിപ്പോര്‍ട്ട്‌ ചെയ്യുന്ന  ഒരു പൊതു രീതി മനോരമ പോലുള്ള മാധ്യമങ്ങള്‍ കാണിക്കാറുണ്ട്. യജമാനന് വേണ്ടി 'ഇസ്ലാമിക ഭീകരവാദം' എന്ന സൃഷ്ടിയുമായുള്ള നിഴല്‍ യുദ്ധത്തിലാണ് മനോരമയും എന്നറിയാം.
മനോരമയോടു  തിരിച്ചൊന്നു  ചോദിക്കട്ടെ  മിസ്റ്റര്‍. മഹേഷ്‌, ഈ വീഡിയോയുടെ ക്ലിപ്പിംഗ് ഇപ്പോഴും മനോരമ  വീഡിയോ ലൈബ്രറി യുടെ ആര്‍കൈവില്‍ ഉണ്ടായിരിക്കണം. എന്തിനു ഒരു ക്രിമിനലിന്റെ മുഖം പ്രക്ഷേപണം ചെയ്യാതെ മറക്കുന്നു?  എന്ത് കൊണ്ട് ഈ കൊല്ലനെ നിങ്ങള്‍ സംരക്ഷിക്കുന്നു?  ഇത്തരം ക്രിമിനലുകളെ കുറിച്ച് പോലീസിന് അറിയാവുന്ന വിവരങ്ങള്‍ നല്കാംആയിരുന്നുവല്ലോ ?  ഈ കൊല്ലന്റെ മുഖം നേരത്തെ പ്രക്ഷേപണം ചെയ്തിരിന്നുവെങ്കില്‍ പോലീസ് അധികാരികള്‍ക്ക് നടപടി എടുക്കാമായിരിന്നുവല്ലോ? 


മറ്റു പല ചാനലുകളും ചെയ്യുന്ന പോലെ വാടകയ്ക്ക് ആളെ എടുത്തു 'exclusive വാര്‍ത്ത' ഉണ്ടാക്കിയെടുതതല്ലെന്നു തെളിയിക്കാന്‍ ഇനിയും വൈകിട്ടിയില്ല. ദയവായി മനോരമയും മഹേഷും കൊല്ലന്റെ വീഡിയോ ക്ലിപ്പിംഗ് പോലീസിനു കൈമാറി പൌര ബോധം തെളിയിക്കാന്‍ തയ്യാറാവുക. ഇത് നമ്മുടെ നാടിന്റെ , ജനങ്ങളുടെ സുരക്ഷയുടെ പ്രശ്നമായി കരുതി പോലീസ് അധികാരികളെ സഹായിക്കുക., പ്ലീസെ!


മനോരമക്ക് മറ്റു ചില  'കിടിലന്‍ investigative journalist' താരങ്ങള്‍ കൂടെയുണ്ട്. ഇവരില്‍ പലരും ഇന്റെല്ലിജെന്‍സ് വിഭാഗത്തിന് വേണ്ടി വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ മിടുക്കര്‍.  അതില്‍ ഒരാള്‍  മിസ്റ്റര്‍. ജോഷി കുരിയന്‍ ആണ്. ചെക്ക്‌ പോസ്റ്റിലെ അഴിമതി പുറത്തു കൊണ്ടുവന്നു എന്നതാണ് ഇദ്ദേഹത്തിന്റെ  പ്രത്യേകതയായി മനോരമ ടി വി പറയുന്നത്. 'മഹേഷും'  'ജോഷി കുരിയനും' പിന്നെ 'അനില്‍ ഇമ്മാനുവേലും' ഒക്കെ  റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകളില്‍ അധികവും പൊലിസ് നടപടികളുമായി ബന്ധപ്പെട്ടതാണ് താനും. ഇവരുടെ റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. ഇവര്‍ക്ക് പോലീസിലെ ചിലരുമായോ, വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുന്നവരുമായോ, കുറ്റ വാളികലുമായോ, അഴിമതിക്കാരുമായോ,  ബന്ധം സ്ഥാപിക്കാവുന്ന ചങ്ങലകുളുണ്ടെന്നു കാണാം. പക്ഷെ ഇത്തരം കേന്ദ്രങ്ങളില്‍ ഒക്കെയും  വിരുദ്ധ താല്പര്യ ഗ്രൂപ്പുകള്‍ നില നില്‍ക്കുന്നതിനാല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകള്‍ക്ക്  വിശ്വാസ്വത  കുറവാണ് താനും. അതിനാല്‍ മഹേഷും  ജോഷി കുരിയനും അനില്‍ ഇമ്മാനുവേലും  നമ്മുടെ നാട്ടിന്റെ പൊതു നന്മക്കു വേണ്ടി അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍  വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനോടൊപ്പം പോലിസ് സേനയിലെ സത്യാ സന്ധരായ ഓഫീസര്‍മാര്‍ക്ക്  കൈമാറുകയും ചെയ്യേണ്ടതുണ്ട്. അത് തന്നെയാണ് ഉത്തമമായ മാധ്യമ ധര്‍മവും. 

മുന്‍പ്  മലപ്പുറത്ത്‌ പൊലിസ് നടത്തിയ കള്ളതോക്ക് വേട്ടയെ കുറിച്ചൊരു റിപ്പോര്‍ട്ട്‌ മാധ്യമം ദിനപത്രം പ്രസിധീകരിചിരിക്കുന്നു. (സെപ് 12 , 2010 )

റിപ്പോര്‍ട്ട്‌ അവസാനിക്കുന്നത് ഇങ്ങിനെ :

"2007ല്‍ ചോക്കാട് രണ്ട് റിവോള്‍വര്‍ പിടിച്ചകേസുമായി ബന്ധപ്പെട്ട് തോക്ക് നിര്‍മാതാക്കളായ പ്രതികളുടെ വെളിപ്പെടുത്തല്‍ കള്ളത്തോക്ക് വിപണന ശൃംഖലയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഇടനിലക്കാര്‍ മുഖേന തിരുവനന്തപുരത്തും മറ്റും നിരവധി തോക്കുകള്‍ വിറ്റിട്ടുണ്ടെന്നും കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ പ്രതി മണിച്ചന്റെ സഹോദരനും തങ്ങളുടെ പക്കല്‍നിന്ന് തോക്ക് വാങ്ങിയിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. മദ്യമാഫിയക്ക് നിലമ്പൂരില്‍നിന്ന് തോക്കുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍നിന്ന് വ്യക്തമായത്. എന്നാല്‍, ഇതിന്റെ ചുവടുപിടിച്ച് പൊലീസ് കൂടുതല്‍ അന്വേഷണത്തിന് മുതിര്‍ന്നില്ല."

അന്വേഷണം തലസ്ഥാനതെക്കും വ്യാപിപ്പിക്കെണ്ടാതുന്ടെന്നു സാരം. 

2 അഭിപ്രായങ്ങൾ:

  1. ലൈസന്‍സ് ഇല്ലാത്ത തോക്ക് കച്ചവടം; റിട്ട. എ.എസ്.ഐയും കൂട്ടാളിയും അറസ്റില്‍

    തൊടുപുഴ: ലൈസന്‍സ് ഇല്ലാത്ത തോക്ക് വില്‍പ്പന നടത്തിയ സംഭവത്തില്‍ റിട്ട. എ.എസ്.ഐയും കൂട്ടാളിയും പിടിയിലായി. ആനക്കയം തലയനാട് താന്നിക്കല്‍ അഗസ്റിന്‍മാത്യു (47), റിട്ട. എ.എസ്.ഐ എറണാകുളം മഴുവന്നൂര്‍ വേട്ടൂര്‍ക്കര പോണാട്ട്് തോമസ് (58) എന്നിവരെയാണ് ഇന്നലെ തൊടുപുഴ പോലിസ് അറസ്റ് ചെയ്തത്. എ.എസ്.പിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗസ്റിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സിങ്കിള്‍ ബാരല്‍ ഗണ്ണും തിരകളും കണ്െടടുത്തത്. അഗസ്റ്റിനെ പിടികൂടി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് റിട്ട. എ.എസ്.യുടെ പങ്കു വെളിച്ചത്തായത്. ഇരുവരെയും പീരുമേട് കോടതിയില്‍ ഹാജരാക്കി.

    October 4, 2011

    മറുപടിഇല്ലാതാക്കൂ