പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഗ്രാമത്തിലെ പുരോഹിതന്റെ പ്രാര്‍ഥനയ്ക്കു തടസ്സമായി. അവരെ ഒഴിവാക്കാന്‍ അദ്ദേഹം വിളിച്ചുപറഞ്ഞു: "അതാ പുഴയില്‍ ഒരു ഭീകരസത്വം! ഓടിച്ചെന്നു നോക്കിയാല്‍ കാണാം, അതിന്റെ മൂക്കില്‍ നിന്ന് തീ വരുന്നത്!'' പെട്ടെന്നു ഗ്രാമത്തിലുള്ളവരെല്ലാം സത്വം പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചു കേട്ട്. അതിനെ കാണാന്‍ ഓടി. അതു കണ്ടപ്പോള്‍ പുരോഹിതനും അവരോടൊപ്പം ഓടി. സത്വത്തെ കാണാന്‍ നാലുമൈല്‍ ദൂരം ഓടിക്കിതച്ചുപോവുമ്പോള്‍ അദ്ദേഹം ഓര്‍ത്തു! ഞാനാണ് ഈ കഥയുണ്ടാക്കിയതെന്നത് സത്യം. പക്ഷേ, ഇനിയത് മിണ്ടാനാവില്ല!
-ആന്റണി ഡി മെല്ലോ, കളകൂജനം
അതെ, ഇനിയതു മിണ്ടാനാവില്ല തന്നെ! കഥ മെനഞ്ഞവര്‍ പോലും സ്വന്തം കഥ വിശ്വസിച്ച് ഭയപ്പെടുന്നതായി ചില കഥകള്‍ കേട്ടിട്ടില്ലേ. ഏതാണ്ടിതേ അവസ്ഥയാണ് ഞാനനുഭവിച്ചത്. 52 ദിവസങ്ങള്‍ 'മതവൈരം വളര്‍ത്തുന്നവനാ'യി എറണാകുളം, മട്ടാഞ്ചേരി സബ് ജയിലുകളില്‍. ജൂലൈ 22ന് വൈകീട്ട് എന്നെ അറസ്റ് ചെയ്തു. പടവും പോലിസ് നല്‍കുന്ന വാര്‍ത്തയുമെടുക്കാന്‍ പിറ്റേന്നു പത്രക്കാരും ചാനലുകാരും ഓടിക്കൂടി. ഇല്ലാത്ത ആ സത്വം ഞാന്‍ തന്നെയായിരുന്നു! എന്നെക്കാണാനാണ്, കഥ മെനയാനാണ് അവര്‍ വന്നത്. മതതീവ്രവാദി, രാജ്യദ്രോഹി എന്നിങ്ങനെ പല 'ബഹുമതി'കളും പോലിസും പത്രക്കാരും ചാനലുകളും ചാര്‍ത്തിത്തന്നു. ഒരുവേള ഞാന്‍ കരുതിയത് പോലിസ് അവരുടെ കഥകളില്‍ വിശ്വസിക്കുന്നുവെന്നാണ്. പക്ഷേ, അവര്‍ക്കെന്നെ അറിയാമായിരുന്നു. മതനിഷ്ഠകളില്ലാത്ത താന്‍ ആഗ്രഹിച്ചാലും അപേക്ഷിച്ചാലും പോപുലര്‍ ഫ്രണ്ട് എന്നെ സംഘടനയിലംഗമാക്കില്ലെന്ന് 'എല്ലാമറിയുന്ന' പോലിസുദ്യോഗസ്ഥര്‍ തന്നെ എന്നോടു പറഞ്ഞു!
ജൂലൈ 23ന് ചാനലുകളില്‍ ഫ്ളാഷും സ്ക്രോളും വാര്‍ത്തയും ദൃശ്യങ്ങളും ആവര്‍ത്തിച്ചാവര്‍ത്തിച്ചു വന്നു. പിറ്റേന്ന് എല്ലാ പത്രങ്ങളിലും സചിത്ര വാര്‍ത്ത. മനോരമയാവട്ടെ, പോലിസ് ചാര്‍ജ് ചെയ്യാതിരുന്ന രാജ്യദ്രോഹക്കുറ്റവും ചാര്‍ത്തി. പക്ഷേ, അറസ്റിന് വെ റും രണ്ടുനാള്‍ മുമ്പ് മനോരമയടക്കം ഒന്നാംപേജില്‍ ഡല്‍ഹി ഡേറ്റ്ലൈനില്‍ നല്‍കിയ ഒരു വാര്‍ത്ത -പോലിസ് അതിക്രമങ്ങള്‍ക്കെതിരേ ഞാന്‍ നല്‍കിയ പരാതിയില്‍ ദേശീയമനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ഡി.ജി.പിയോടു രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ടാവശ്യപ്പെട്ട ജൂലൈ 16ന്റെ ഉത്തരവ്- യ്ക്ക് ഈ കേസിനുണ്ടായിരുന്ന കാര്യകാരണ ബന്ധത്തെക്കുറിച്ച് ആരും സൂചിപ്പിച്ചതേയില്ല. മാതൃഭൂമി മാത്രം അറസ്റ്വാര്‍ത്തയോടൊപ്പം എന്‍.സി.എച്ച്.ആര്‍.ഒ. ജനറല്‍ സെക്രട്ടറി കെ.എച്ച്. നാസറിന്റെ പ്രസ്താവനയില്‍ നിന്നു മേല്‍പ്പറഞ്ഞ കാര്യം വിശദീകരിക്കുന്ന ഭാഷ്യം നല്‍കി. ദേശാഭിമാനി 'പോപുലര്‍ ഫ്രണ്ടുകാരന്‍ അറസ്റില്‍' എന്നാണ് എഴുതിയത്. ജൂലൈ 20നും 24നുമിടയില്‍ വന്ന രണ്ടു വാര്‍ത്തകളിലുള്ള പരസ്പരബന്ധം വിസ്മരിച്ച പത്രധര്‍മം ജേണലിസം കോഴ്സിന് വിഷയമാക്കാവുന്ന ഗുരുതരമായ അനവധാനതയോ അധാര്‍മികതയോ ആണ്.
'വെല്‍', സുരേഷ് ഗോപിയുടെ ആകാര സുഭഗതയുള്ള അസിസ്റന്റ് കമ്മീഷണര്‍ വിരലുകളില്‍ പേന പിടപ്പിച്ച് തന്റെ കവിളില്‍ തട്ടി റിവോള്‍വിങ് ചെയറിലിരുന്ന് ഇടയ്ക്കിടെ ലാപ്ടോപ്പിലും സെല്‍ഫോണുകളിലും ശ്രദ്ധയൂന്നി എന്നോടു ചോദിച്ചു: "നീയാണ് എന്‍.എം. സിദ്ദീഖ്. മനുഷ്യാവകാശ കമ്മീഷന് പരാതി കൊടുത്താല്‍ അവന്മാര്‍ ഞങ്ങളെയൊക്കെ പിടിച്ച് സസ്പെന്റ് ചെയ്യുമെന്നു വിചാരിച്ചോ? അതോ, ഞങ്ങളൊക്കെ മൂന്നാംമുറ നിര്‍ത്തി നല്ല കുട്ടികളാവുമെന്നു വ്യാമോഹിച്ചോ?'' "അല്ല സര്‍,''- ഞാന്‍ പറഞ്ഞു: "എനിക്ക് പോലിസിനെതിരേ വ്യക്തമായ ചില അറിവുകള്‍ കിട്ടി. ഞാനത് പരാതിയായി അയച്ചു.''
"പ്രസംഗം വേണ്ട''- അയാള്‍ ശബ്ദമുയര്‍ത്തി. നീതിപുലരാന്‍ ബദ്ധശ്രദ്ധനായ സിനിമയിലെ സുരേഷ്ഗോപിയല്ലല്ലോ അദ്ദേഹമെന്നു പെട്ടെന്നെനിക്കോര്‍മ വന്നു. എനിക്കു ദാഹിച്ചു. ഞാന്‍ വെള്ളമാവശ്യപ്പെട്ടു. നിന്നു കാലുകഴച്ച ഞാന്‍ എനിക്കൊന്നിരിക്കണമെന്നപേക്ഷിച്ചു. സി.ഐ, എസ്.ഐ, ഹെഡ്കോണ്‍സ്റബിള്‍ എന്നിവര്‍ക്ക് നടുവില്‍ അസിസ്റന്റ് കമ്മീഷണറുടെ ചോദ്യം ചെയ്യലിന്, വെള്ളം കുടിച്ച്, ഞാനിരുന്നു കൊടുത്തു.
ജൂലൈ 22ന് ഞാന്‍ എന്റെ ഓഫിസില്‍, കെ.എസ്.എഫ്.ഇ. മട്ടാഞ്ചേരി ബ്രാഞ്ചില്‍, ജോലിയില്‍ വ്യാപൃതനായിരിക്കേയാണ് എന്‍.സി.എച്ച്.ആര്‍.ഒ. എറണാകുളം ഓഫിസ് റെയ്ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു സ്റേറ്റ്മെന്റ് നല്‍കാന്‍ സെന്‍ട്രല്‍ പോലിസ് സ്റേഷനിലെത്തണമെന്ന് എസ്.ഐ. ആവശ്യപ്പെട്ടത്. ജോലികഴിഞ്ഞു വരാമെന്നറിയിച്ചപ്പോള്‍ അതുമതിയെന്നും അദ്ദേഹം ഉദാരനായി.
സ്റേഷനിലെത്തിയ എന്നെ അറസ്റ് ചെയ്തപ്പോഴാണ് ഗൂഢാലോചന വ്യക്തമായത്. അസിസ്റന്റ് കമ്മീഷണര്‍ക്കും മറ്റും ഉന്നതോദ്യോഗസ്ഥരില്‍ നിന്നു വ്യക്തമായ നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ ലഭിക്കുന്നുണ്ടായിരുന്നു. ഭാര്യയും ഒന്നാം ക്ളാസുകാരനായ മകനും വീട്ടിലൊറ്റയ്ക്കാണല്ലോ എന്ന ചിന്ത എന്നെ അലട്ടി. ഭാര്യയെ ഒന്നു വിളിച്ചറിയിക്കാന്‍ പോലും പോലിസ് എന്നെ അനുവദിച്ചില്ല. എന്റെ ഫോണില്‍ ഭാര്യയുടെ കോള്‍ വന്നിട്ടും എനിക്കത് അറ്റന്റ് ചെയ്യാനനുമതിയുണ്ടായില്ല. പിറ്റേന്നു വൈകീട്ട് എന്നെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന്, ജുഡീഷ്യല്‍ കസ്റഡിയില്‍ എറണാകുളം സബ്ജയിലില്‍ റിമാന്റിലായി.
ഞാനും കൂട്ടുപ്രതി അബ്ദുസ്സലാമും 150 ചതുരശ്ര അടി വരുന്ന രണ്ടു സെല്ലുകളില്‍ അടയ്ക്കപ്പെട്ടു. നാലുപേര്‍ക്കു മാത്രം കഴിയാന്‍ സൌകര്യമുള്ള അവിടെ എപ്പോഴും പത്തും പന്ത്രണ്ടും പേരുണ്ടായിരുന്നു. എന്റെ സെല്ലിന്റെ ഉയരത്തിലുള്ള കൊച്ചു വെന്റിലേഷനിലൂടെ ഹൈക്കോടതി മന്ദിരത്തിന്റെ ഒരു ഫ്രെയിം കാഴ്ച ദൃശ്യമായിരുന്നു. സ്ഥിരം കുറ്റവാളികളും വിചാരണത്തടവുകാരുമായ റിമാന്റ് പ്രതികള്‍ക്കെല്ലാം ഞങ്ങളോടു വളരെ അനുതാപമുണ്ടായിരുന്നു. ഒരാള്‍ എനിക്ക് മുണ്ടും മറ്റൊരാള്‍ തോര്‍ത്തും തന്നു. ഞാന്‍ മുണ്ടുമാറി മുഖം കഴുകിവന്ന് ചമ്രം പടിഞ്ഞിരുന്നു. വേറെയില്ല എന്ന ക്ഷമാപണത്തോടെ കൈയിലുണ്ടായിരുന്ന ഒരേയൊരു സിഗരറ്റിനു തീ കൊളുത്തി.
പിന്നീട് അവര്‍ വാങ്ങിവച്ചിരുന്ന അത്താഴം പങ്കുവച്ചു. വെറും നിലത്ത് പാന്റ്സും ഷര്‍ട്ടും മടക്കിവച്ചു തലയണയാക്കി കിടന്നു. സെല്ലിലെ 24 മണിക്കൂറും എരിയുന്ന സി.എഫ്.എല്‍. കെടാവിളക്ക്. തലേന്നു മുതലുള്ള നിദ്രാഭംഗത്തിന്റെ പരിക്ഷീണതയില്‍ സ്വപ്നങ്ങളില്ലാത്ത ഐഹിക നിദ്ര.
എറണാകുളം സബ്ജയിലില്‍ എ. വാസു, കെ.പി.ഒ. റഹ്മത്തുള്ള, റെനി ഐലിന്‍, ഷബ്നാ സിയാദ്, എന്‍.സി.എച്ച്.ആര്‍.ഒ. കോഴിക്കോട് ജില്ലാ ഭാരവാഹികളായ അബ്ദുല്‍റഷീദ്, അബ്ദുസ്സസലാം തുടങ്ങിയവര്‍ കാണാനെത്തി. തുടര്‍ന്ന്, അവര്‍ പത്രസമ്മേളനം നടത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ ജെ. ദേവിക, കരമന അശ്റഫ് മൌലവി, ജാര്‍ഖണ്ഡില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മേഘനാഥ്, കാന്താ മേഘനാഥ് തുടങ്ങിയവര്‍ ധര്‍ണ നടത്തി. മട്ടാഞ്ചേരി സബ്ജയിലില്‍ പോരാട്ടം കണ്‍വീനര്‍ അഡ്വ. പി.ജെ. മാനുവല്‍ സന്ദര്‍ശിച്ചു.
ഒട്ടേറെപ്പേര്‍ക്ക് രണ്ടിടത്തും സന്ദര്‍ശനാനുമതി നിഷേധിച്ചു. ജനകീയ മനുഷ്യാവകാശപ്രസ്ഥാനം കണ്‍വീനര്‍ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, വിപ്ളവ സ്ത്രീവാദി പ്രസ്ഥാനം കണ്‍വീനര്‍ വി.സി. ജെന്നി തുടങ്ങിയവരതിലുള്‍പ്പെടുന്നു.
അറസ്റ് നടന്ന ഉടനെ പ്രത്യേക ദൂതന്‍ വഴി എന്റെ ഓഫിസില്‍ പോലിസ് വിവരമറിയിച്ചു. അടിയന്തര സസ്പെന്‍ഷന്‍ ഓര്‍ഡറായി. 1982 ആഗസ്ത് 15ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ തിരുവനന്തപുരത്ത് പതാകയുയര്‍ത്തുന്ന പരിപാടിയില്‍ ദേശീയപതാക കത്തിച്ച സംഭവത്തില്‍ അറസ്റ് ചെയ്യപ്പെട്ട ഒരുദ്യോഗസ്ഥന്‍ -ജി പ്രസന്നന്‍- കെ.എസ്.എഫ്.ഇയിലുണ്ടായിരുന്നു. ഈയിടെ അദ്ദേഹം റിട്ടയര്‍ ചെയ്തു.
എനിക്കെതിരേ ചുമത്തിയതിലും ഗൌരവമാര്‍ന്ന ദേശദ്രോഹപരമായ കുറ്റമാണ് അദ്ദേഹത്തിനെതിരേ ചാര്‍ജ് ചെയ്തത്. അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. എന്നാല്‍, ഒരു മെമ്മോ പോലും അദ്ദേഹത്തിനു നല്‍കിയില്ല. അന്നും ഇടതു മാനേജ്മെന്റായിരുന്നു ഭരണത്തില്‍. ജി. പ്രസന്നനും ഇടതു യൂനിയന്‍ അംഗമായിരുന്നു. ഞാനും ഇടതു യൂനിയനംഗവും ഒരു ഘട്ടത്തില്‍ യൂനിറ്റ് കണ്‍വീനറും കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പ്രത്യേക പ്രതിനിധിയുമൊക്കെയായിരുന്നു. ബംഗാളില്‍ നിന്നു വാര്‍ത്തകളൊന്നുമില്ല എന്ന എന്റെ പുസ്തകം പുറത്തിറങ്ങിയതോടെ യൂനിയന് ഞാന്‍ അനഭിമതനായി. സി.ആര്‍. നീലകണ്ഠന്റെ കെല്‍ട്രോണിലെ സ്ഥലംമാറ്റ വിവാദവുമായി ബന്ധപ്പെട്ട് തേജസ് ആഴ്ചവട്ടത്തില്‍ നീലകണ്ഠനുമായി ഞാന്‍ നടത്തിയ അഭിമുഖത്തില്‍ "പിണറായി കളവു നടത്തിയതിന് വി.എസിനെ ശിക്ഷിച്ചതെന്തിന്'' എന്ന ലാവ്ലിന്‍ പരാമര്‍ശം വലിയ വിവാദമായിരുന്നു.
ജയിലില്‍ എന്നെക്കാണാന്‍ വന്ന ബന്ധുജനങ്ങള്‍ കൊണ്ടുവന്ന മരുന്നുകളും നിത്യോപയോഗ സാധനങ്ങളും തടഞ്ഞുവയ്ക്കുക, പലരെയും കാണാനനുവദിക്കാതിരിക്കുക, സുഹൃത്തുക്കള്‍ കൊണ്ടുവന്ന പത്രമാസികാദികള്‍ തരാതിരിക്കുക തുടങ്ങിയ പല മാനസികപീഡനങ്ങളുമുണ്ടായി. കൂട്ടുപ്രതിക്ക് നോമ്പനുഷ്ഠിക്കുന്നതിനു ജയിലില്‍ മതചടങ്ങുകള്‍ നിര്‍വഹിക്കാനുള്ള സൌകര്യങ്ങളറിയാന്‍ സൂപ്രണ്ടിനോട് ജയില്‍ മാന്വലാവശ്യപ്പെട്ടത് അദ്ദേഹത്തിനു രസിച്ചില്ല. തുടര്‍ന്ന്, എന്നെ ശല്യക്കാരനായ തടവുകാരനായി ഗണിച്ച് മട്ടാഞ്ചേരിയിലേക്കു മാറ്റി. അവിടെ 31 ദിനങ്ങള്‍ കഴിഞ്ഞു. അതില്‍ 21 ദിവസം അപായകരമായ മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളയാളുടെ സെല്ലിലിട്ടു. ജയിലില്‍ നിന്നു കോടതിയില്‍ കൊണ്ടുപോവുമ്പോള്‍ കൈയാമം വച്ചതിനെ, പ്രേംശങ്കര്‍ ശുക്ള വേഴ്സസ് ഡല്‍ഹി അഡ്മിനിസ്ട്രേഷന്‍ എന്ന കേസിലെ പൊതുപ്രവര്‍ത്തകരെ കൈയാമം വയ്ക്കരുത് എന്ന ജസ്റിസ് കൃഷ്ണയ്യരുടെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയിട്ടും ഞങ്ങളെ കൈയാമം വച്ചാണ് കോടതിയില്‍ കൊണ്ടുപോയത്.
ചെറുപ്പം മുതലേ പൊതുപ്രവര്‍ത്തനത്തില്‍ വ്യാപൃതനായ എനിക്ക് അടുത്ത് പരിചയവും സൌഹൃദവും ബന്ധവുമുള്ള ഡസന്‍ കണക്കിനു സാംസ്കാരിക- സാമൂഹികപ്രവര്‍ത്തകര്‍ കേരളത്തിലുണ്ട്. അവരില്‍ പലരെയും ഞാന്‍ സിവില്‍ സമൂഹത്തിലെ ജനാധിപത്യ -പൌരാവകാശ ഉണര്‍വുകളുടെ പതാകവാഹകരായി ബഹുമാനിച്ചിരുന്നു. എന്റെ പ്രശ്നത്തില്‍ പക്ഷേ, കേരളത്തിലെ പൊതുസമൂഹം അതിശയകരവും നിരാശാജനകവുമായ ഉദാസീനതയും അലംഭാവവും പുലര്‍ത്തി. എന്നാല്‍, അപ്രതീക്ഷിതമായി, നേരില്‍ പരിചയമില്ലാത്ത ജെ. ദേവിക, കെ. സച്ചിദാനന്ദന്‍, ബോബി കുഞ്ഞു തുടങ്ങിയ പല പ്രമുഖരും എന്റെ കാര്യത്തില്‍ താല്‍പ്പര്യവും നിലപാടുമെടുത്തത് ഹൃദയത്തില്‍ തട്ടുന്ന അനുഭവമായി. ഭരണകൂട ഭീകരതയ്ക്കു മുമ്പില്‍ ഭയപ്പെട്ട് എന്റെ കാര്യത്തില്‍ സംഭവിച്ച അനീതിക്കെതിരേ നിശ്ശബ്ദത പാലിച്ച, മനുഷ്യാവകാശമടക്കം വിവിധ മേല്‍വിലാസം പേറുന്ന 'പൊതുപ്രവര്‍ത്തകര്‍' നമ്മുടെ നാട്ടില്‍ സുലഭമായുള്ളപ്പോള്‍ എന്തിനാണു നമുക്കിനി അടിയന്തരാവസ്ഥകള്‍!
എന്‍ എം സിദ്ധീക്ക് ,
(കടപ്പാട് : തേജസ് ദ്വൈ വവാരിക , ഒക്ടോബര്‍ 2010)
തുടര്‍ വായനക്ക്
Selective Amnesia: The case of N M Siddique in Kerala : N P Chekkutty, Counter Media
2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച
2010, സെപ്റ്റംബർ 18, ശനിയാഴ്‌ച
ഭര്ര്‍...... തടിയന്ടവിടെ നസീര്‍ 'അധോവായു ഇട്ട സ്ഥലം' എവിടെയൊക്കെയാണ്?
വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രസിദ്ധമായ' പല കഥാപാത്രങ്ങളും, കഥാതന്തുക്കളും മരിക്കുന്നില്ല. മലയാളത്തിലെ അവസാനിക്കാത്ത 'തീവ്രവാദ വാര്‍ത്തകള്‍ ' കാണുമ്പോള്‍ ബഷീറിയന്‍ കാലഘട്ടത്തിനു ശേഷം മലയാളിയുടെ ജീവിതം സാംസ്കാരികമായി മാറിയിട്ടില്ലെന്നു വേണം കരുതാന്‍. ഇവിടെ കുറെ മൊബൈല്‍ ഫോണുകളും കാറുകളും ഉണ്ടായി. പിന്നെ ടെലിവിഷന്‍ ചാനലുകളും, റിയാലിറ്റി ഷോകളും മോഡേണ്‍ വേശ്യകളും ഉണ്ടായി. കമ്പോള ശക്തികള്‍ മാധ്യമ രംഗം കൊഴുപ്പിച്ചതോടെ കുറ്റങ്ങളും ബലാത്സംഗങ്ങളും കൂടി. സാങ്കേതിക മേന്മ കൈവരിച്ചുവെങ്കിലും പത്ര പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും 'പാഷാണം വര്‍ക്കിയുടെ' റോള് തന്നെ.
അതേതായാലും ബഷീര്‍ കാലഘട്ടത്തിലെ പോലെ കേരളത്തില്‍ ഇപ്പോഴും കുറച്ചു 'മണ്ടന്‍ മുത്തപ്പ'മാര്‍ ഉണ്ടെങ്കില്‍ അവര്‍ 'തടിയന്‍ വാര്‍ത്തകള്‍' വിശ്വസിക്കുമായിരിക്കാം. പക്ഷെ കേരളത്തിന് പുറത്തു ബഹുഭൂരിപക്ഷവും നിരക്ഷരരായ ഗ്രാമീണ വിഡ്ഢികള്‍ (village idiots) ആണ്. (ഇന്ത്യന്‍ ജന സംഖ്യയുടെ 44% നിരക്ഷരര്‍ ആണ്. അത് ലോക ജനസംഖ്യയുടെ 35% വരും UNSECO). അതുകൊണ്ട് ഈ 'തടിയന്‍' വാര്‍ത്തകള്‍ പലതും ദേശീയ മാധ്യമങ്ങളിലൂടെ കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ ആളുണ്ടാവാം.
അത് പോലെ ആയുധ നിര്‍മാണം ഉപജീവനമാക്കിയ അമേരിക്ക, ഇസ്രായേല്‍, തുടങ്ങിയ രാജ്യങ്ങള്‍ക്ക് വേണ്ടി അന്താരാഷ്ട്ര മാധ്യമങ്ങളിലേക്ക് ഇത്തരം വാര്‍ത്തകള്‍ (terror news) വിശ്വസനീയമായ രീതിയില്‍ ഉടനടി കഥയാക്കി പകര്‍ത്താന്‍ 'കാവി പടയുടെ' നിരവധി ഇന്റര്‍നെറ്റ് വ്യവസായങ്ങളും ഇവിടെ സ്ഥാപിതമായി കഴിഞ്ഞു. ഇത്തരം 'പടച്ചെടുത്ത വാര്‍ത്തകള്‍' നിലക്കുകയില്ലെന്നു ചുരുക്കം.
ഭര്ര്‍...... എന്ന കഥ ബഷീര്‍ രചിച്ചത് 'അധോവായു'(fart) എന്ന ശാരീരിക പ്രവര്‍ത്തനത്തെ ആസ്പദമാക്കിയായിരുന്നു. ഇന്നിപ്പോള്‍ 'തടിയന്ടവിടെ നസീര്‍' എന്ന മുസ്ലിം തീവ്രവാദി എവിടെയൊക്കെ 'അധോവായു'(fart) ഇട്ടിരുന്നു എന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ പോലിസ്. ആ സ്ഥലത്തിന്റെ ഉടമയെയും വാടകക്കാരനെയും, ആധാരം എഴുതിയവനെയും, സാക്ഷി നിന്നവനെയും, അയല്പക്കക്കാരനെയും, ചായ കൊണ്ട് വന്നവനെയും, കണ്ടു നിന്നവരെയും, അധോവായു മൂക്കിലാക്കിയവനെയും, ഇവരോയെക്കെ ഫോണില്‍ വിളിച്ചവരെയും 'അധോവായു' വിനെ കുറിച്ചെഴുതിയ പുസ്തകങ്ങളോ, സി ഡി കളോ, ചിത്രങ്ങളോ, മാപ്പുകളോ സൂക്ഷിച്ചവരെയും എല്ലാം രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ ഇടുമത്രേ ! അഹം ബ്രഹ്മാസി !
![]() |
അധോവായു ഭീകരന്‍ പിടിയില്‍ |
കേസിന്റെ സുതാര്യത ഉറപ്പു വരുത്താനായി അന്വേഷണ സംഘത്തിനു പിന്നാലെ ടെലിവിഷന്‍ ചാനലുകളിലെ 'പാഷാണം വര്‍ക്കിമാരും' കൂടും. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ 'അധോവായു'(fart) അന്വേഷണം ചാനെലുകാര്‍ LIVE (തല്‍ സമയം) ആയി സംപ്രേക്ഷണം ചെയ്യും. ഭൂത കണ്ണാടിയുമായി 'SI വിജയനും കോണ്‍സ്റ്റബിള്‍ ദാസനും' അന്വേഷണം നടത്തുന്നതും അമേരിക്കയില്‍ പോകുന്നതും ജനങ്ങള്‍ 'മണം' കുളിര്‍ക്കെ കാണും.
പക്ഷെ ഒരു സംശയം, അധോവായു വീഡിയോ ക്യാമറയില്‍ കൂടെ പ്രേക്ഷകരെ തത്സമയം കാണിക്കാനുള്ള എന്തെങ്കിലും സാങ്കേതിക ഉപകരണം നമ്മുടെ ചാനെലുകാരുടെ പക്കല്‍ കാണുമോ ? ആഹ്, ഒരു പക്ഷെ ഇസ്രായേലില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ടാവും !
ചാനല്‍ റിപ്പോര്‍ട്ട് ഒരു ഭാഗം ഇങ്ങിനെയാകാം :
"ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി
ഈ BREAKING NEWS റിപ്പോര്‍ട്ട് ചെയ്യുന്നത് വേശ്യാനെറ്റ് ന്യൂസ് ചാനെലാണ്. വാര്‍ത്തയിലേക്ക്.
'ജാഹില്‍ തയ്യിബ' ഭീകരന്‍ 'തടിയന്ടവിട നസീറിന്റെ' 'അധോവായു' വില്‍ RDX അംശം കണ്ടെത്തി. ഇയാളുടെ 'ഗുദം' ഇപ്പോള്‍ ആഭ്യന്തര സുരക്ഷാ വിഭാഗം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. 'ഗുദം' പരിശോധിക്കുന്നതിനിടയില്‍ ഒരു സ്റ്റീല്‍ ബോംബിന്റെ ചീളു കിട്ടിയതായി ഒരു ഉന്നത ഇന്റെല്ലിജെന്‍സ് ഓഫീസര്‍ വേശ്യാനെറ്റ് ന്യൂസ് ചാനെലിനോട് exclusive ആയി പറഞ്ഞു. ഇക്കാര്യം മറ്റൊരു ചാനലിനും റിപ്പോര്‍ട്ട് കൊടുക്കുന്നില്ലെന്നും അദ്ദേഹം പ്രത്യേകം ഞങ്ങളോട് പറഞ്ഞു. കണ്ണൂരില്‍ ഉത്പാദനം നിലച്ചു പോയ സ്റ്റീല്‍ ബോംബുകള്‍ മലപ്പുറത്ത് മാത്രമാണിപ്പോള്‍ കണ്ടുവരുന്നത്.
ബെന്ഗലൂരുവിലെ ഫാര്ട്ട് ലാബ |
'നസീറിന്റെ'അധോവായുവിന്റെ സാമ്പിള്‍ കൂടുതല്‍ പരിശോധനക്കായി ബെന്ഗലൂരുവിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു കഴിഞ്ഞു. കോഴിക്കോട്ടെ ഇരട്ട സ്ഫോടന സമയത്തും ബെന്ഗലൂരുവിലെയും, ഗുജറാത്തിലെയും, മുംബയിലെയും, സ്ഫോടന പരമ്പര സമയത്തും സമാനമായ 'അധോവായു' നാറ്റം ഉണ്ടായിരുന്നതായി ഇന്റെല്ലിജെന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ അധോവായു ഇടുന്നതിനു മുമ്പ് അതിര്ത്തിക്കപ്പുറത്തു നിന്നും ഒരു ഫോണ്‍ കാള്‍ വന്നിരുന്നുവെന്നും ഇട്ടതിനു ശേഷം ഇയാള്‍ അങ്ങോട്ട് തിരിച്ചു വിളിച്ചു "നാറ്റം കുറവായി പോയതില്‍ നിരാശ ഉണ്ടെന്നും' അടുത്ത തവണ 'സള്‍ഫര്‍' കൂടുതലുള്ള വളിച്ച സാമ്പാര്‍ അടിച്ചു "നാറ്റം കൂട്ടാമെന്നും" പറഞ്ഞത്രേ.
ഇത് കൂടാതെ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മുസ്ലിം തീവ്രവാദി എഴുതിയ 'ഭര്ര്‍... ' എന്ന ബോംബ് നിര്‍മാണ രഹസ്യങ്ങളുള്ള ഒരു കഥയും ഈ 'ജാഹില്‍ തയ്യിബ ഭീകരനില്‍' നിന്ന് കണ്ടെടുട്തിട്ടുണ്ട്. സ്വന്തം ശരീരത്തിലെ അഴുക്കുകളുപയോഗിച്ചു 'fart ബോംബ്' നിര്‍മിക്കാന്‍ കഴിയുന്ന അതിനൂതന സാങ്കേതിക വിദ്യ ഈ പുസ്തകത്തില്‍ പഠിപ്പിക്കുന്നുണ്ടത്രേ.
പലസ്തീന്‍ ജിഹാദികള്‍, ഇത്തരം fart ബോംബുകള്‍ ഉപയോഗിച്ചാണ് ഇസ്രായേലില്‍ ഭീകരാക്രമണം നടത്തുന്നത്. ഇത്തരം ബോംബുകളില്‍ മീതൈന്‍, ഹൈഡ്രജന്‍ തുടങ്ങിയ വാതകങ്ങളടങ്ങിയിരിക്കുന്നതിനാല്‍ അതി ശക്തമായ അഗ്നിനാളങ്ങള്‍ ഉണ്ടാക്കുമെന്നും കേന്ദ്ര രാജ്യ രക്ഷാ വിദഗ്ധനായ ലെഫ്. കേണേല്‍ ശ്രീകാന്ത് പുരോഹിത് ഞങ്ങളോട് പറഞ്ഞു. മുസ്ലിം ഭീകരവാദികളുടെ പാക് ബന്ധം fart ബോംബ് സംഭവം തെളിയിക്കുന്നതായും TADA പുനസ്ഥാപിച്ചു ഇന്ത്യയിലെ എല്ലാ മുസ്ലിംകളെയും ജയിലില്‍ അടക്കണം എന്നും 'ആഗോള ദേശസ്നേഹി പരിഷത്ത്' പ്രസിഡന്റ് പ്രഗ്യ സിംഗ് താകൂര്‍ ഒരു പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബഷീര്‍ തന്നെ എഴുതിയ 'ഒരു ഭഗവത് ഗീതയും കുറെ മുലകളും' എന്ന കഥാ സമാഹാരം മത വിദ്വേഷം ഉണ്ടാക്കുന്നതാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഇത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് താമസിയാതെ ഉണ്ടാവുമെന്നും അറിയുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ഭീകരന്‍ |
ഇതിനിടെ നമ്മുടെ യജമാനന്മാരായ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ 'വൈക്കം മുഹമ്മദ് ബഷീര്‍' എന്ന ഈ ജിഹാദി എഴുത്തുകാരന്‍ നടത്തിയ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ വേശ്യാ നെറ്റ് ന്യൂസ്‌നു ലഭിച്ചു. ബഷീര്‍ നിരവധി തവണ 'M K ഗാന്ധി എന്നൊരാള്‍' നയിച്ച സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജയിലില്‍ കിടന്ന കൊടും ഭീകരനും 34 രാജ്യദ്രോഹ കുറ്റങ്ങള്‍ ഉള്ള പുസ്തകങ്ങള്‍ രചിച്ച വ്യക്തിയുമാണ്. ബഷീര്‍ പല തവണ കാശ്മീരും, തന്ത്ര പ്രധാനമായ ഹിമാലയ സാനുക്കളും സന്ദര്‍ശിച്ചിട്ടുണ്ട്. ഇദ്ദേഹം യാത്ര രേഖകള്‍ കൂടാതെ തന്നെ അതിര്‍ത്തി കടന്നു പല വിദേശ രാജ്യങ്ങളില്‍ പോയതിനും തെളിവുകളുണ്ട്. താലിബാന്‍ ഭീകരരില്‍ നിന്നും ബഷീര്‍ 'കഞ്ചാവ് കൃഷിയില്‍' പരിശീലനം നേടിയിട്ടുണ്ട്. ഇത് കൂടാതെ, 'ഗള്‍ഫിലെ ഹവാല' റാക്കറ്റുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരിന്നുവെന്നും ആഭ്യന്തര വകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ ഞങ്ങളോട് പറഞ്ഞു.
ഇയാള്‍ 1943 ഇല്‍ എഴുതിയ 'പ്രേമ ലേഖനം', 'ബാലകാല സഖി' എന്നീ നോവലുകള്‍ മുസ്ലിം തീവ്ര വാദികളെ love jihad ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നവയാണ്.
കൂടാതെ ബഷീര്‍ 1948 ല്‍ എഴുതിയ 'വിഡ്ഢികളുടെ സ്വര്‍ഗം' എന്ന ചെറു കഥ സമാരം 'ജിഹാദിന്' ഒരുക്കുന്നതാണ് എന്നും കണ്ടെത്തി.
1953 ല്‍ എഴുതിയ 'സ്ഥലത്തെ പ്രധാന ദിവ്യന്‍' എന്ന ബഷീര്‍ നോവല്‍ വായിച്ചാണ് മുസ്ലിം തീവ്രവാദികള്‍ തൃശ്ശൂരിലെ ഒരു 'കാമാനന്ദ മുസ്ലിയാരെ'ന്ന സിദ്ധനെ കൊല ചെയ്തത്.
1954 ല്‍ ബഷീര്‍ എഴുതിയ 'വിശപ്പും' 1977ല്‍ എഴുതിയ 'ഭൂമിയുടെ അവകാശികളും' കേരളത്തില്‍ മുസ്ലിം ഭീകരര്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ വിതരണം ചെയ്തതായി ഇന്റെല്ലിജെന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ വര്‍ക്കലയില്‍ DHRM എന്ന ദളിത് തീവ്രവാദികള്‍ ആക്രമണം നടത്തിയ സ്ഥലത്ത് നിന്നും ഒരു കത്തിയില്‍ പൊതിഞ്ഞ അവസ്ഥയില്‍ പൊലിസ് പിന്നീട് കണ്ടെടുത്തിരുന്നു.
1965 ല്‍ ബഷീര്‍ എഴുതിയ 'മതിലുകള്‍' എന്ന നോവല്‍ മുസ്ലിം ഭീകര വാദികള്‍ക്ക് ജയില്‍ ഭേദനം നടത്താനും 'love jihad' ചെയ്യാനും പഠിപ്പിക്കുന്നുണ്ട്.
1997ല്‍ ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച 'യാ ഇലാഹീ' എന്ന ചെറുകഥ പല ഭീകര രഹസ്യങ്ങളും അടങ്ങിയതാണ് എന്ന് സംശയിക്കുന്നു. ഈ പുസ്തകം decode ചെയ്യാനായി നമ്മുടെ ആഭ്യതര സുരക്ഷാ വിഭാഗം cyber cell ന്റെ സഹായം തേടിയിട്ടുണ്ട്.
ബാക്കി കാര്യങ്ങള്‍ exclusive ആയി ഞങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്യാം.
(പിന്നില്‍ നിന്നും ഒരു നാറ്റം കൂടെ വരുന്ന്നു)
ക്യാമറമാന്‍ സിജു പങ്കജിനോടൊപ്പം സുനില്‍ ഇമ്മാനുവേല്‍, കോശി കുര്യന്‍, ഇന്റെല്ലിജെന്‍സ് ഡസ്ക്, വേശ്യാനെറ്റ് ന്യൂസ്
അതെന്തായാലും താഴെ കാണുന്ന ബ്ലോഗ് എനിക്കിഷ്ടപ്പെട്ടു.
തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത്
2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച
മനോരമയുടെ കള്ളനും പോലീസും കളികള്‍
ഇന്ന് മലപ്പുറം ജില്ലയില്‍ കാളികാവ് സബ് ഇന്‍സ്പെക്ടര്‍, മിസ്റ്റര്‍. വിജയ കൃഷ്ണന്‍ (53) എന്ന ഒരു പോലീസ് ഓഫീസര്‍, ചോക്കാട് പെടയന്താള്‍ പൊട്ടയിലെ ആറങ്ങോന്‍ മുജീബ് (35) എന്ന ഒരു ക്രിമിനലിന്റെ വെടിയേറ്റ് മരിക്കാനിടയായ സാഹചര്യം മനോരമ ചാനല്‍ 'ഹെഡ് ലൈന്‍ വാര്‍ത്ത' ആക്കുന്നതിന്റെ രീതി ഞാന്‍ ശ്രദ്ധിച്ചു. പ്രതി പിന്നീട് ഭാര്യയെ കൊലപ്പെടുത്തി സ്വയം വെടി വെച്ച് മരിച്ചു.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ മനോരമയുടെ മഹേഷ് കുമാര്‍ കഴിഞ്ഞ ഒക്ടോബര്‍ (2009) മലപ്പുറം ജില്ലയില്‍ കണ്ടെത്തിയ കള്ള തോക്ക് നിര്‍മാണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അധികാരികള്‍ അത് കണക്കിലെടുത്ത് നടപടികള്‍ സ്വീകരിചില്ലെന്നുമാണ് " മനോരമ ന്യൂസ് ഇമ്പാക്റ്റ്" ആയി ഭള്ളു പറയുന്നത്.
മറ്റു ജില്ലകളെ അപേക്ഷിച്ച് ജനബാഹുല്യം ഏറെയുള്ള സ്ഥലമാണ് മലപ്പുറം. എന്നിട്ടും കുറ്റ കൃത്യങ്ങള്‍ വളരെ കുറവാണ് ജില്ലയില്‍. (NCRB റിപ്പോര്‍ട്ട് കാണുക.) പക്ഷെ മലപ്പുറത്ത് നടക്കുന്ന ക്രൈം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പൊതു രീതി മനോരമ പോലുള്ള മാധ്യമങ്ങള്‍ കാണിക്കാറുണ്ട്. യജമാനന് വേണ്ടി 'ഇസ്ലാമിക ഭീകരവാദം' എന്ന സൃഷ്ടിയുമായുള്ള നിഴല്‍ യുദ്ധത്തിലാണ് മനോരമയും എന്നറിയാം.
മനോരമയോടു തിരിച്ചൊന്നു ചോദിക്കട്ടെ മിസ്റ്റര്‍. മഹേഷ്, ഈ വീഡിയോയുടെ ക്ലിപ്പിംഗ് ഇപ്പോഴും മനോരമ വീഡിയോ ലൈബ്രറി യുടെ ആര്‍കൈവില്‍ ഉണ്ടായിരിക്കണം. എന്തിനു ഒരു ക്രിമിനലിന്റെ മുഖം പ്രക്ഷേപണം ചെയ്യാതെ മറക്കുന്നു? എന്ത് കൊണ്ട് ഈ കൊല്ലനെ നിങ്ങള്‍ സംരക്ഷിക്കുന്നു? ഇത്തരം ക്രിമിനലുകളെ കുറിച്ച് പോലീസിന് അറിയാവുന്ന വിവരങ്ങള്‍ നല്കാംആയിരുന്നുവല്ലോ ? ഈ കൊല്ലന്റെ മുഖം നേരത്തെ പ്രക്ഷേപണം ചെയ്തിരിന്നുവെങ്കില്‍ പോലീസ് അധികാരികള്‍ക്ക് നടപടി എടുക്കാമായിരിന്നുവല്ലോ?
മറ്റു പല ചാനലുകളും ചെയ്യുന്ന പോലെ വാടകയ്ക്ക് ആളെ എടുത്തു 'exclusive വാര്‍ത്ത' ഉണ്ടാക്കിയെടുതതല്ലെന്നു തെളിയിക്കാന്‍ ഇനിയും വൈകിട്ടിയില്ല. ദയവായി മനോരമയും മഹേഷും കൊല്ലന്റെ വീഡിയോ ക്ലിപ്പിംഗ് പോലീസിനു കൈമാറി പൌര ബോധം തെളിയിക്കാന്‍ തയ്യാറാവുക. ഇത് നമ്മുടെ നാടിന്റെ , ജനങ്ങളുടെ സുരക്ഷയുടെ പ്രശ്നമായി കരുതി പോലീസ് അധികാരികളെ സഹായിക്കുക., പ്ലീസെ!
മനോരമക്ക് മറ്റു ചില 'കിടിലന്‍ investigative journalist' താരങ്ങള്‍ കൂടെയുണ്ട്. ഇവരില്‍ പലരും ഇന്റെല്ലിജെന്‍സ് വിഭാഗത്തിന് വേണ്ടി വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മിടുക്കര്‍. അതില്‍ ഒരാള്‍ മിസ്റ്റര്‍. ജോഷി കുരിയന്‍ ആണ്. ചെക്ക് പോസ്റ്റിലെ അഴിമതി പുറത്തു കൊണ്ടുവന്നു എന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകതയായി മനോരമ ടി വി പറയുന്നത്. 'മഹേഷും' 'ജോഷി കുരിയനും' പിന്നെ 'അനില്‍ ഇമ്മാനുവേലും' ഒക്കെ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകളില്‍ അധികവും പൊലിസ് നടപടികളുമായി ബന്ധപ്പെട്ടതാണ് താനും. ഇവരുടെ റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. ഇവര്‍ക്ക് പോലീസിലെ ചിലരുമായോ, വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുന്നവരുമായോ, കുറ്റ വാളികലുമായോ, അഴിമതിക്കാരുമായോ, ബന്ധം സ്ഥാപിക്കാവുന്ന ചങ്ങലകുളുണ്ടെന്നു കാണാം. പക്ഷെ ഇത്തരം കേന്ദ്രങ്ങളില്‍ ഒക്കെയും വിരുദ്ധ താല്പര്യ ഗ്രൂപ്പുകള്‍ നില നില്‍ക്കുന്നതിനാല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ക്ക് വിശ്വാസ്വത കുറവാണ് താനും. അതിനാല്‍ മഹേഷും ജോഷി കുരിയനും അനില്‍ ഇമ്മാനുവേലും നമ്മുടെ നാട്ടിന്റെ പൊതു നന്മക്കു വേണ്ടി അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം പോലിസ് സേനയിലെ സത്യാ സന്ധരായ ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യേണ്ടതുണ്ട്. അത് തന്നെയാണ് ഉത്തമമായ മാധ്യമ ധര്‍മവും.
മുന്‍പ് മലപ്പുറത്ത് പൊലിസ് നടത്തിയ കള്ളതോക്ക് വേട്ടയെ കുറിച്ചൊരു റിപ്പോര്‍ട്ട് മാധ്യമം ദിനപത്രം പ്രസിധീകരിചിരിക്കുന്നു. (സെപ് 12 , 2010 )
റിപ്പോര്‍ട്ട് അവസാനിക്കുന്നത് ഇങ്ങിനെ :
"2007ല്‍ ചോക്കാട് രണ്ട് റിവോള്‍വര്‍ പിടിച്ചകേസുമായി ബന്ധപ്പെട്ട് തോക്ക് നിര്‍മാതാക്കളായ പ്രതികളുടെ വെളിപ്പെടുത്തല്‍ കള്ളത്തോക്ക് വിപണന ശൃംഖലയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഇടനിലക്കാര്‍ മുഖേന തിരുവനന്തപുരത്തും മറ്റും നിരവധി തോക്കുകള്‍ വിറ്റിട്ടുണ്ടെന്നും കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ പ്രതി മണിച്ചന്റെ സഹോദരനും തങ്ങളുടെ പക്കല്‍നിന്ന് തോക്ക് വാങ്ങിയിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. മദ്യമാഫിയക്ക് നിലമ്പൂരില്‍നിന്ന് തോക്കുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍നിന്ന് വ്യക്തമായത്. എന്നാല്‍, ഇതിന്റെ ചുവടുപിടിച്ച് പൊലീസ് കൂടുതല്‍ അന്വേഷണത്തിന് മുതിര്‍ന്നില്ല."
അന്വേഷണം തലസ്ഥാനതെക്കും വ്യാപിപ്പിക്കെണ്ടാതുന്ടെന്നു സാരം.
2010, സെപ്റ്റംബർ 11, ശനിയാഴ്‌ച
2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച
പാര്‍ട്ടി ചാനല്‍ എന്ന കോര്‍പ്പറേറ്റ് വിപ്ലവം
'മലയാള'ത്തിന്റെ ആവിഷ്കാരമായ വിപ്ലവ പാര്‍ട്ടി ചാനലുകള്‍ എന്താണ് കഴിഞ്ഞ കുറച്ചു കാലമായി മാധ്യമ രംഗത്ത് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് പരിശോധിക്കാന്‍ സമയം ആയി. കേരളത്തിലെ മറ്റു പല ടെലിവിഷന്‍ ചാനലുകളേയും അപേക്ഷിച്ച് കൈരളിയും പീപ്പിള്‍ ടി വി യും മെച്ചപ്പെട്ട ഉള്ളടക്കം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാനലും ഭരണപക്ഷത്തായത്തോടെ. ഭരണകൂട നടപടികളെ കണ്ണടച്ച് ന്യായീകരിക്കാനുള്ള ഒരു മാധ്യമമായി അത് ചുരുങ്ങി പോയി. കേന്ദ്ര ഇന്റെലിജെന്‍സ് എന്ന 'കള്ള കാവി കുറുക്ക' ന്മാരെ ഉദ്ധരിച്ചുള്ള ഭീകര-തീവ്ര വാര്‍ത്തകള്‍ സ്ക്രോള് ചെയ്യിച്ചു ജനങ്ങളില്‍ ഭയമുണ്ടാക്കി ആയുധ കച്ചവടത്തിന് കോപ്പ് കൂട്ടുന്ന വലതു പക്ഷ മാധ്യമങ്ങളില്‍ നിന്നും വിപ്ലവ ചാനല്‍ ഇപ്പോള്‍ ഒട്ടും വിഭിന്നമല്ലാതെ ആയിരിക്കുന്നു.
ചാനലിന്റെ അടവ് നയം
കേരള പോലീസിന്റെ എന്ത് നടപടികള്‍ക്കും നിരുപാധിക പിന്തുണ, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയോട് എതിര്‍പ്. മാവോ വാദികളുടെ വാര്‍ത്തകള്‍ വരുമ്പോള്‍ കോണ്‍ഗ്രസ് ആഭിമുഖ്യം. മുസ്ലിം തീവ്ര വാദ ചര്‍ച്ചകളാവുമ്പോള്‍ സംഘ പരിവാര്‍ നേതാക്കള്‍ക്ക് പ്രാധാന്യം. ചില മിതവാദി മുസ്ലിംകളെ തലോടാനായി കുറച്ചു മാപ്പിള പാട്ടുകള്‍. എന്നിങ്ങനെയുള്ള ഒരു 'വൈരുദ്ധ്യാധിഷ്ടിത മാധയമ നയമാണ് ഇപ്പോള്‍ കാണുന്നത്.
ഇതൊക്കെയാണെങ്കിലും ചില നല്ല കാര്യങ്ങള്‍ കാണാതിരുന്നു കൂടാ. പീപ്പിള്‍ ടി വി യില്‍ Dr ഗിരീഷ് ചെയ്യുന്ന മൈന്‍ഡ് വാച്ച് ( MIND WATCH ) കേരളത്തിലെ ടെലിവിഷന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു പരിപാടിയാണ്. ഈ പ്രോഗ്രാമ്മിന്റെ പ്രക്ഷേപണ സമയം ഈയിടെ വെട്ടി കുറച്ചു. ജോണ്‍ ബ്രിട്ടാസ് എന്ന കോര്‍പ്പറേറ്റ് അനുകൂല മാനേജിംഗ് ഡയറക്ടര്‍ ഇത്തരം ടെലിവിഷന്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിന് താല്പര്യമുള്ള പുള്ളിയല്ലെന്നു തോന്നുന്നു. അങ്ങോര്‍ക്ക് സ്വന്തം ബ്രാന്‍ഡ് ചെയ്ത തറവേലകള്‍ പ്രക്ഷേപണം ചെയ്യാനാണ് കൂടുതല്‍ കമ്പം. ജോണ്‍ ബ്രിട്ടാസിനെ സഖാവ് അച്യുതാനന്ദനും 'വെറുക്കപ്പെട്ടവരുടെ' ലിസ്റ്റില്‍ ഉള്പ്പെടുതിയെന്നതാണ് വസ്തുത. ഇക്കഴിഞ്ഞ ഓണക്കാലത്ത് കൈരളി ടിവി ക്കു മുഖ്യ മന്ത്രിയുമായുള്ള ഇന്റര്‍വ്യൂ വിനു വേണ്ടി കോണ്‍ഗ്രസ് അനുകൂലിയായ സാക്ഷാല്‍ ഇന്നസെന്റിനെ അയക്കേണ്ടി വന്നു!
പ്രഭാ വര്‍മയുടെ "INDIA INSIDE " , പി ടി കുഞ്ഞു മുഹമ്മദിന്റെ "പ്രവാസ ലോകം", സിദ്ധാര്‍ത്ഥ മേനോന്റെ "ഭൂമി ഗീതം", സി വി ശ്രീ രാമന്റെ ' വേറിട്ട കാഴ്ചകള്‍' പിന്നെ ഒടുവിലായി എന്‍ പി ചന്ദ്രശേഖരന്റെ "അഴിച്ചു പണി" എന്നിവ ഒഴിച്ച് നിര്‍ത്തിയാല്‍ വിപ്ലവ പാര്‍ടി ചാനലുകളില്‍ ഡോകുമെന്ററി പരിപാടികളുടെ നിലവാരം കുറഞ്ഞു കൊണ്ടിരിക്കുന്നു.
വലത്തോട്ട് ബഹുദൂരം മുന്നോട്ടു.
paid programme കള്‍ക്ക് കൈരളി ടവര്‍ സമുച്ചയം എന്ന കോര്‍പ്പറേറ്റ് സങ്കല്‍പം വന്ന്നതോടെ നല്ല കാലം പിറന്നിരിക്കുന്നു. വേഷത്തില്‍ ഇടതു പക്ഷ ചിഹ്നങ്ങള്‍ സൂക്ഷിക്കുന്ന എബ്രഹാം മാത്യു വിന്റെ 'കുമ്പസാരം' ഇപ്പോള്‍ കോര്‍പ്പറേറ്റ് വാദങ്ങളുടെ ഒരു വേദി ആയി മാറി കഴിഞ്ഞു. ടാറ്റാ മുതലാളിയുടെ കുശിനിപ്പണി സ്വീകരിച്ച ടി ദാമു വിനെ ഈയ്യിടെ എബ്രഹാം മാത്യു കുമ്പസാര കൂട്ടില്‍ കയറ്റിയിരുന്നു. ( ദാമു പണ്ടൊരു പത്രപ്രവര്തകനായിരുന്നു! ) പരിപാടി മുഴുവനായും ടാറ്റാ യുടെ public relations അടവായിരുന്നുവെന്നു കാണികള്‍ക്ക് കൃത്യമായും മനസ്സിലാക്കാന്‍ പാകത്തിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും. ടാറ്റാ ക്കെതിരെ പടക്കൊരുങ്ങിയ സഖാവ് അച്യുതാനന്ദനെ ഒതുക്കാന്‍ എന്തെല്ലാം വളഞ്ഞ വഴികള്‍ !
പരസ്യത്തിന്റെ കാര്യത്തിലും ഈ കോര്‍പ്പറേറ്റ് മാറ്റം പ്രകടമാണ്. sponsored advertisements കൂടുതല്‍ കാണുന്നത് fitness ഉപകരങ്ങളുടെതാണ്. വിപ്ലവ ചാനലിന്റെ പരിപാടികള്‍ കാണുന്ന അടിസ്ഥാന വര്‍ഗത്തില്‍ ഒരു വലിയ ഭാഗം പൊതു പണം ഊറ്റിയെടുത്തു കൊഴുപ്പ് കൂടിയ സഖാക്കള്‍, അല്ലെങ്കില്‍ കൈകൂലി വാങ്ങി വീര്‍ത്തു പോയ സര്‍വീസ് സംഘടനാ വിപ്ലവകാരികള്‍ ആണെന്ന് ടെലിവിഷന്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ വരെ മനസ്സിലായിരിക്കുന്നു!
നിരക്ഷരരായ, അധ്വാനിക്കുന്ന വര്‍ഗതിനായി 'വലം പിരി ശങ്ഘു' കാരുടെ പരസ്യവുമുണ്ട്. സാന്റയാഗോ മാര്ടിന്റെ 'ലൈവ് ലോട്ടറി നറുക്കെടുപ്പ് ഫല പ്രക്ഷേപണ സമയത്താണ് ഇപ്പോള്‍ പ്രത്യേക ഫല സിദ്ധിയുള്ള 'വലംപിരി ശങ്ഘു' വില്പനക്കായി കൊടുത്തിരിക്കുന്നത്! പവാപ്പെട്ട കര്‍ഷക തൊഴിലാളികളെ പറ്റിച്ചു കശാക്കാമല്ലോ? കൂടാതെ അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ കാവി പടയുടെ വോട്ടുകള്‍ സഖാക്കള്‍ക്ക് അനുകൂലവുമാക്കാം.
ഇയ്യിടെ മലയാളം കമ്മ്യൂണിക്കെഷന്‍സ് ഓഹരി ഉടമകളോട് ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് , കമ്പനി 40 ശതമാനം വളര്‍ച്ച നേടിയെന്നാണ്. ലോകത്തെ എല്ലാ കാറുകളും ശേഖരിക്കാന്‍ നടക്കുന്ന സാക്ഷാല്‍ മമ്മൂട്ടിയെന്ന ബൂര്‍ഷ്വാ ആണല്ലോ വിപ്ലവ ചാനല്‍ ചെയര്‍മാന്‍. പുതിയ മറ്റൊരു കൈരളി ടവര്‍ കൂടെ കൊച്ചിയില്‍ വരുന്നതോടെ ഇനിയും ഇത്തരം പരസ്യ വിപ്ലവം പ്രതീക്ഷിക്കാം.
സഖാക്കളേ! ഇത് നിങ്ങളുടെ, സാന്റയാഗോ മാര്ടിന്റെ സുവര്‍ണ കാലം. ലാല്‍ സലാം സഖാക്കളേ!
ചാനലിന്റെ അടവ് നയം
കേരള പോലീസിന്റെ എന്ത് നടപടികള്‍ക്കും നിരുപാധിക പിന്തുണ, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയോട് എതിര്‍പ്. മാവോ വാദികളുടെ വാര്‍ത്തകള്‍ വരുമ്പോള്‍ കോണ്‍ഗ്രസ് ആഭിമുഖ്യം. മുസ്ലിം തീവ്ര വാദ ചര്‍ച്ചകളാവുമ്പോള്‍ സംഘ പരിവാര്‍ നേതാക്കള്‍ക്ക് പ്രാധാന്യം. ചില മിതവാദി മുസ്ലിംകളെ തലോടാനായി കുറച്ചു മാപ്പിള പാട്ടുകള്‍. എന്നിങ്ങനെയുള്ള ഒരു 'വൈരുദ്ധ്യാധിഷ്ടിത മാധയമ നയമാണ് ഇപ്പോള്‍ കാണുന്നത്.
ഇതൊക്കെയാണെങ്കിലും ചില നല്ല കാര്യങ്ങള്‍ കാണാതിരുന്നു കൂടാ. പീപ്പിള്‍ ടി വി യില്‍ Dr ഗിരീഷ് ചെയ്യുന്ന മൈന്‍ഡ് വാച്ച് ( MIND WATCH ) കേരളത്തിലെ ടെലിവിഷന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു പരിപാടിയാണ്. ഈ പ്രോഗ്രാമ്മിന്റെ പ്രക്ഷേപണ സമയം ഈയിടെ വെട്ടി കുറച്ചു. ജോണ്‍ ബ്രിട്ടാസ് എന്ന കോര്‍പ്പറേറ്റ് അനുകൂല മാനേജിംഗ് ഡയറക്ടര്‍ ഇത്തരം ടെലിവിഷന്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിന് താല്പര്യമുള്ള പുള്ളിയല്ലെന്നു തോന്നുന്നു. അങ്ങോര്‍ക്ക് സ്വന്തം ബ്രാന്‍ഡ് ചെയ്ത തറവേലകള്‍ പ്രക്ഷേപണം ചെയ്യാനാണ് കൂടുതല്‍ കമ്പം. ജോണ്‍ ബ്രിട്ടാസിനെ സഖാവ് അച്യുതാനന്ദനും 'വെറുക്കപ്പെട്ടവരുടെ' ലിസ്റ്റില്‍ ഉള്പ്പെടുതിയെന്നതാണ് വസ്തുത. ഇക്കഴിഞ്ഞ ഓണക്കാലത്ത് കൈരളി ടിവി ക്കു മുഖ്യ മന്ത്രിയുമായുള്ള ഇന്റര്‍വ്യൂ വിനു വേണ്ടി കോണ്‍ഗ്രസ് അനുകൂലിയായ സാക്ഷാല്‍ ഇന്നസെന്റിനെ അയക്കേണ്ടി വന്നു!
പ്രഭാ വര്‍മയുടെ "INDIA INSIDE " , പി ടി കുഞ്ഞു മുഹമ്മദിന്റെ "പ്രവാസ ലോകം", സിദ്ധാര്‍ത്ഥ മേനോന്റെ "ഭൂമി ഗീതം", സി വി ശ്രീ രാമന്റെ ' വേറിട്ട കാഴ്ചകള്‍' പിന്നെ ഒടുവിലായി എന്‍ പി ചന്ദ്രശേഖരന്റെ "അഴിച്ചു പണി" എന്നിവ ഒഴിച്ച് നിര്‍ത്തിയാല്‍ വിപ്ലവ പാര്‍ടി ചാനലുകളില്‍ ഡോകുമെന്ററി പരിപാടികളുടെ നിലവാരം കുറഞ്ഞു കൊണ്ടിരിക്കുന്നു.
വലത്തോട്ട് ബഹുദൂരം മുന്നോട്ടു.
paid programme കള്‍ക്ക് കൈരളി ടവര്‍ സമുച്ചയം എന്ന കോര്‍പ്പറേറ്റ് സങ്കല്‍പം വന്ന്നതോടെ നല്ല കാലം പിറന്നിരിക്കുന്നു. വേഷത്തില്‍ ഇടതു പക്ഷ ചിഹ്നങ്ങള്‍ സൂക്ഷിക്കുന്ന എബ്രഹാം മാത്യു വിന്റെ 'കുമ്പസാരം' ഇപ്പോള്‍ കോര്‍പ്പറേറ്റ് വാദങ്ങളുടെ ഒരു വേദി ആയി മാറി കഴിഞ്ഞു. ടാറ്റാ മുതലാളിയുടെ കുശിനിപ്പണി സ്വീകരിച്ച ടി ദാമു വിനെ ഈയ്യിടെ എബ്രഹാം മാത്യു കുമ്പസാര കൂട്ടില്‍ കയറ്റിയിരുന്നു. ( ദാമു പണ്ടൊരു പത്രപ്രവര്തകനായിരുന്നു! ) പരിപാടി മുഴുവനായും ടാറ്റാ യുടെ public relations അടവായിരുന്നുവെന്നു കാണികള്‍ക്ക് കൃത്യമായും മനസ്സിലാക്കാന്‍ പാകത്തിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും. ടാറ്റാ ക്കെതിരെ പടക്കൊരുങ്ങിയ സഖാവ് അച്യുതാനന്ദനെ ഒതുക്കാന്‍ എന്തെല്ലാം വളഞ്ഞ വഴികള്‍ !
പരസ്യത്തിന്റെ കാര്യത്തിലും ഈ കോര്‍പ്പറേറ്റ് മാറ്റം പ്രകടമാണ്. sponsored advertisements കൂടുതല്‍ കാണുന്നത് fitness ഉപകരങ്ങളുടെതാണ്. വിപ്ലവ ചാനലിന്റെ പരിപാടികള്‍ കാണുന്ന അടിസ്ഥാന വര്‍ഗത്തില്‍ ഒരു വലിയ ഭാഗം പൊതു പണം ഊറ്റിയെടുത്തു കൊഴുപ്പ് കൂടിയ സഖാക്കള്‍, അല്ലെങ്കില്‍ കൈകൂലി വാങ്ങി വീര്‍ത്തു പോയ സര്‍വീസ് സംഘടനാ വിപ്ലവകാരികള്‍ ആണെന്ന് ടെലിവിഷന്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ വരെ മനസ്സിലായിരിക്കുന്നു!
നിരക്ഷരരായ, അധ്വാനിക്കുന്ന വര്‍ഗതിനായി 'വലം പിരി ശങ്ഘു' കാരുടെ പരസ്യവുമുണ്ട്. സാന്റയാഗോ മാര്ടിന്റെ 'ലൈവ് ലോട്ടറി നറുക്കെടുപ്പ് ഫല പ്രക്ഷേപണ സമയത്താണ് ഇപ്പോള്‍ പ്രത്യേക ഫല സിദ്ധിയുള്ള 'വലംപിരി ശങ്ഘു' വില്പനക്കായി കൊടുത്തിരിക്കുന്നത്! പവാപ്പെട്ട കര്‍ഷക തൊഴിലാളികളെ പറ്റിച്ചു കശാക്കാമല്ലോ? കൂടാതെ അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ കാവി പടയുടെ വോട്ടുകള്‍ സഖാക്കള്‍ക്ക് അനുകൂലവുമാക്കാം.
ഇയ്യിടെ മലയാളം കമ്മ്യൂണിക്കെഷന്‍സ് ഓഹരി ഉടമകളോട് ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് , കമ്പനി 40 ശതമാനം വളര്‍ച്ച നേടിയെന്നാണ്. ലോകത്തെ എല്ലാ കാറുകളും ശേഖരിക്കാന്‍ നടക്കുന്ന സാക്ഷാല്‍ മമ്മൂട്ടിയെന്ന ബൂര്‍ഷ്വാ ആണല്ലോ വിപ്ലവ ചാനല്‍ ചെയര്‍മാന്‍. പുതിയ മറ്റൊരു കൈരളി ടവര്‍ കൂടെ കൊച്ചിയില്‍ വരുന്നതോടെ ഇനിയും ഇത്തരം പരസ്യ വിപ്ലവം പ്രതീക്ഷിക്കാം.
സഖാക്കളേ! ഇത് നിങ്ങളുടെ, സാന്റയാഗോ മാര്ടിന്റെ സുവര്‍ണ കാലം. ലാല്‍ സലാം സഖാക്കളേ!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)