![]() |
എന്‍ പി രാജേന്ദ്രന്‍ എന്ന 'ഇന്ദ്രന്‍' |
ഇതാണ് കേരള പ്രസ് അക്കാദേമി എന്ന സര്‍ക്കാര്‍ - പത്രപ്രവര്‍ത്തക കൂടായ്മയിലുള്ള മാധ്യമ പരിശീലന സ്ഥാപനത്തിന്റെ അധ്യക്ഷ സ്ഥാനം ഇപ്പോള്‍ വഹിക്കുന്ന എന്‍ പി രാജേന്ദ്രന്‍. ഇദ്ദേഹത്തിന്റെ എഴുത്തും നിലപാടുകളും വായിച്ചാല്‍ മാതൃഭുമിയിലെ ഈ കോഴികോടന്‍ 'ഇന്ദ്രന് ' ഇനിയും പല ആസ്ഥാന ഭൂഷണം അവാര്‍ഡുകളും ലഭിക്കുമെന്ന് വേണം കരുതാന്‍. 'ചാത്തന്‍ സ്തുതിസേവ' ക്കു പൊതു കമ്പോളത്തില്‍ ലഭ്യമായ നിരവധി അവാര്‍ഡുകള്‍ രാജേന്ദ്രന് മുന്നേ കിട്ടിയിട്ടുണ്ട്. ഇനി ഇദ്ദേഹത്തിനു ലഭിക്കാന്‍ സാധ്യതയുള്ളത് ' പത്രക്കാര്കിടയിലെ ഏറ്റവും വലിയ കുശുമ്പന്‍'. 'ഏറ്റവും നല്ല സൈബര്‍ വിജ്ഞാനമുള്ള പത്ര പ്രവര്‍ത്തകന്‍' തുടങ്ങിയ അവാര്‍ഡുകള്‍ ആയിരിക്കും എന്ന് കട്ടായം.
മലയാള മാധ്യമങ്ങളില്‍ 'സ്കൂപ്പ്' (scoop) വാര്‍ത്തകള്‍ അപൂര്‍വമായേ വരാറുള്ളൂ. വിജു നായര്‍ ഇയ്യിടെ മാധ്യമത്തില്‍ എഴുതിയ കേരള പോലീസിന്റെ ഇമെയില്‍ ചോരണ വാര്‍ത്ത വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയം ആണ് കയ്കാര്യം ചെയ്തത്. രാജേന്ദ്രനെ പോലെ കൂടുതല്‍ മലയാളി പത്ര പ്രവര്‍ത്തകരും തങ്ങള്‍ക്കു ' 'സ്കോപ്'' (scope) ഉള്ള വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കാനും ഭരണകൂടത്തോട് ഒട്ടി നിന്ന് സ്വന്തം 'സ്കോപ്'' (scope) വിപുലപെടുതാനും ആണ് ശ്രമിക്കാറ്. ഇതില്‍ നിന്നും വളരെ വ്യത്യസ്തനാണ് വിജു നായര്‍. അദ്ദേഹം 'കലാകൌമുദി' പത്രാധിപ സ്ഥാനത്ത്തിരുന്നപ്പോഴാണ് അതിന്റെ പൂര്‍വകാല പ്രാമാണ്യം നേടിയത്. സ്വതന്ത്ര കാഴ്ചപ്പാടുള്ള വിജു നായര്‍ പിന്നീട് 'മാധ്യമം' സ്വയം തെരഞ്ഞെടുത്തതാണ്.
'ഇ മെയില്‍ വ്യാജബോംബ് ' എന്ന തലകെട്ടില്‍ രാജേന്ദ്രന്റെ ഇത്തവണത്തെ പംക്തി (ഇന്ദ്രന്‍, 'വിശേഷാല്‍ പ്രതി' 22 Jan 2012 ഞായറാഴ്ച, മാതൃഭൂമി) വായിച്ചാല്‍ വിജു നായര്‍ക്കെതിരെയുള്ള അദ്ധേഹത്തിന്റെ 'കാവി ചൊറിച്ചില്‍' മനസ്സിലാക്കാം. ഇതില്‍ 'വാര്‍ത്തയെഴുത്തുതൊഴിലാളി' എന്ന് വിജു നായരെ പരിഹാസ പൂര്‍വ്വം ആക്ഷേപിക്കുക പോലും ചെയ്യുന്നുണ്ട് ഇന്ദ്രന്‍.
"വിഷത്തിന് വേണ്ടിയുള്ള അന്വേഷണം" ആയിരുന്നു വിജു നായരുടെതെന്നാണ് 'രാജേന്ദ്രന്‍ എന്ന ഇന്ദ്രന്‍' ഇതില്‍ തട്ടി വിടുന്നത്. " മുസ്‌ലിങ്ങള്‍ക്കെതിരെ രഹസ്യാന്വേഷണം നടക്കുന്നു എന്നൊരു വിവരം ആരെങ്കിലും
കൊണ്ടുവന്നുതരുമ്പോള്‍, അതേ അന്വേഷണം ചില ക്രിസ്ത്യാനികള്‍ക്കും
ഹിന്ദുക്കള്‍ക്കും എതിരെ കൂടി നടക്കുന്നുണ്ട് എന്നറിഞ്ഞാലും ഗൗനിക്കരുത്.
കാരണം, വാര്‍ത്തയിലെ വിഷം അത് ചോര്‍ത്തിക്കളയും" 268 പേരില്‍ 10 അമുസ്ലിം പേരുകള്‍ വിട്ടതില്‍ സര്‍കാരിനെ പോലെ രാജേന്ദ്രനും വിജു നായര്‍ക്കെതിരെ ധാര്‍മിക രോഷം പുലര്‍ത്തുന്നുണ്ട്. തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നതിനിടയില്‍ "ഇ മെയില്‍ ചോര്‍ത്താന്‍
പോലീസ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയില്‍ കുറച്ച് ശരിയുണ്ട്, കുറെ
തെറ്റുമുണ്ട് " എന്ന് പറഞ്ഞു പോലീസിനെയും ഭരണ കൂടത്തെയും കൂടുതല്‍ സ്തുതിക്കാനും
വിമര്‍ശകരോടൊപ്പം ചെറുതായി ചാരാനും എന്‍ പി രാജേന്ദ്രന്‍ ശ്രമിക്കുന്നു.
കേരള പോലിസിനെ ന്യായീകരിച്ചു രാജേന്ദ്രന്‍ എഴുതുന്നത് ഇങ്ങിനെ: "ആരുടെയോ ഇ മെയില്‍ കോണ്‍ടാക്ട് ലിസ്റ്റിനെ പോലീസ്
പ്രാഥമികമായി അരിച്ചുപെറുക്കിയതാണ് എന്നാര്‍ക്കും മനസ്സിലാകും. വികലബുദ്ധി
കൊണ്ടോ വിവരമില്ലായ്മകൊണ്ടോ ഇതുമുഴുവന്‍ സിമി ബന്ധമുള്ളവരാണ് എന്ന് എഴുതി".
ഇതൊക്കെ കേട്ടാല്‍ നമുക്ക് തോന്നുക ഇന്റര്‍നെറ്റ് ടെക്നോളജി യെ കുറിച്ച് അഗാധ വിജ്ഞാനം ഉള്ള പത്ര പ്രവര്‍ത്തകനാണ് രാജേന്ദ്രന്‍ എന്നാകും. 'മാതൃഭുമി 'യില്‍ ആയതു കൊണ്ട് എന്തും തട്ടി വിടാം എന്ന് ഇന്ദ്രന്‍ ധരിക്കുന്നുണ്ടാകാം. എന്നാല്‍ 'കൊസൊവ ഹാക്കര്‍മാര്‍' എന്ന ഒരു പറ്റം സൈബര്‍ കുറ്റവാളികള്‍ ഇദ്ദേഹത്തിന്റെ സ്വന്തം വെബ്സൈറ്റ് ആയ www.nprajendran.com പോലും നശിപ്പിചിരുന്നുവെന്നു ഒരു ഗൂഗിള്‍ അന്വേഷണത്തില്‍ നിന്നും നിങ്ങള്ക്ക് കാണാം. npr@mpp.co.in എന്ന രാജേന്ദ്രന്റെ ഇമെയില്‍ അഡ്രെസ്സ് ഗൂഗിള്‍ ചെയ്തു നോക്കുക. താഴെ കാണുന്ന ചിത്രം അദ്ധേഹത്തിന്റെ ഇമെയില്‍ അഡ്രസ് ഗൂഗിള്‍ ചെയ്തു കിട്ടിയ ഫലത്തിന്റെ ഒരു സ്ക്രീന്‍ ഷോട്ട് ആണ് :
രാഷ്ട്രീയ, ജാതി ബന്ധങ്ങള്‍ കൊണ്ട് കേരളത്തിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായി, നിരവധി അവാര്‍ഡ് വാങ്ങിയ ആളാണ് എന്‍ പി രാജേന്ദ്രന്‍. സ്വാഭാവികമായും പോലീസില്‍ ഒരുപാട് വ്യക്തിബന്ധങ്ങളും ഇദ്ദേഹത്തിനു കാണും. രാജേന്ദ്രന്‍ ഇവിടെ ചെയ്യുന്നത് തന്റെ മനസിലുള്ള മുന്‍ധാരണകള്‍ വെച്ച് മാതൃഭൂമി യില്‍ 'കഥ' എഴുതുകയാണ്. അദ്ദേഹത്തിന് അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കാം. അല്ലെങ്കില്‍ അവ അറിയാന്‍ ശ്രമിക്കാം. ഇന്റര്‍നെറ്റ് സംബന്ധമായി വിജു നായരെക്കാള്‍ വിവരം രാജേന്ദ്രന് ഇല്ല. അതുണ്ടായിരുന്നെങ്കില്‍ രാജേന്ദ്രന്റെ സ്വന്തം വെബ്സൈറ്റ് പോലും കൊസൊവ ഭീകരര്‍ 'ഹാക്ക് ' ചെയ്യുമായിരുന്നില്ല. (ആഗോള ഇസ്ലാം ഭീകരര്‍ എന്ന് കൂടെ ചേര്‍ത്താല്‍ കുശാലായി ) ഇത്രയും സൈബര്‍ വിജ്ഞാനമുള്ള രാജേന്ദ്രന്‍ ഈ 'ഭീകര' സംഭവത്തില്‍ അന്വേഷണത്തിനായി കേരള പോലീസിലെ ഹൈടെക്ക് സെല്ലിനെ സമീപിക്കുകയുണ്ടായോ? എന്താ, ഇന്ദ്രന് ഏമാന്മാരെ വിശ്വാസമില്ലേ? ഇത് വരെ അദ്ദേഹം വെബ്സൈറ്റ് പുനരാരംഭിചിട്ടുമില്ല. രാജേന്ദ്രന്റെ പഴയ വെബ്സൈറ്റ് സ്ക്രീന്‍ ഷോട്ട് താഴെ ലിങ്കില്‍ നിന്നും കാണാം. http://dawhois.com/siteinfo/?query=nprajendran.com
![]() | ||
എന്‍ പി രാജേന്ദ്രന്റെ വെബ്സൈറ്റ് ഷോട്ട്, 14 Apr 2011 : കടപ്പാട് www.dawhois.കോം |
മാതൃഭുമി കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഒരു പത്രമാണെങ്കിലും അവിടെ പണി എടുക്കുന്നവരൊക്കെ സാമാന്യ ബുദ്ധി ഉള്ളവരാകണം എന്നില്ല. നാരായണ മൂര്‍ത്തിയുടെ ഇന്‍ഫോസിസില്‍ നിന്നുമുള്ള വിട വാങ്ങല്‍ മകളുടെ വിവാഹത്തിന് വേണ്ടി ആണെന്ന് മൂര്‍ത്തി തന്നെ പറഞ്ഞതായി മാതൃഭുമി (12 ജൂണ്‍ 2011) വെച്ച് കാചിയിരിക്കുന്നത് കാണാം. നാരായണ മൂര്‍ത്തി ഇംഗ്ലീഷില്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാകാന്‍ മാത്രുഭുമിയിലെ പത്രപ്രവര്ത്തകന് സാധിച്ചില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. വാര്‍ത്തക്ക് ഈ ലിങ്ക് കാണുക. എന്നാല്‍ ഇന്ദ്രന്റെ പോലെയുള്ള നിലവാരം കുറഞ്ഞ എഴുത്ത് കൊണ്ടൊന്നും ഇത്തരം പത്ര പ്രവര്‍ത്തകര്‍ക്ക് പണി പോകില്ല. കാരണം, ജാതകവും ജാതക ദോഷവും ഒക്കെ പഠിച്ചു പത്ര പ്രവര്തകരാവാന്‍ 'മാതൃഭുമി ' യെ പോലെ പല 'ഭൂമി'കളും മലയാളത്തില്‍ ഉള്ളിടത്തോളം പെന്‍ഷനും വെയ്ജ് ബോര്‍ഡ് ശിപാര്‍ശ പ്രകാരമുള്ള ശമ്പളവും ഹൌസിങ്ങും എല്ലാം ഇവര്‍ക്ക് കിട്ടി കൊണ്ടേ ഇരിക്കും.